/kalakaumudi/media/media_files/sjvocbDgUVmbyoy7c4vV.jpg)
യുഎഇ: യുഎഇയിലെ അക്കാദമിക് ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ, ഫാർമസികൾ എന്നിവയുടെ ഏറ്റവും വലിയ ശൃംഖലയായ തുംബെ ഹെൽത്ത്കെയർ, 2024 സെപ്റ്റംബർ 30-ന് ദുബായിൽ ഇൻഷുറൻസ് മീറ്റ് 2024 സംഘടിപ്പിച്ചു. ദുബായ് ഹെൽത്ത്കെയർ അതോറിറ്റിയുടെ ഗവൺമെൻ്റ് റെഗുലേറ്റർമാർക്കൊപ്പം അന്തർദ്ദേശീയ, പ്രാദേശിക ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള പ്രതിനിധികൾ ഇൻഷുറൻസ് മീറ്റിൽ പങ്കെടുത്തു. 2025 ൻ്റെ തുടക്കത്തിൽ രാജ്യവ്യാപകമായി നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായി യുഎഇ തയ്യാറെടുക്കുന്ന സന്ദർഭത്തിലാണ് ഇൻഷുറൻസ് മീറ്റ് സംഘടിപ്പിച്ചത്.
ആരോഗ്യ സംരക്ഷണ വ്യവസായത്തിൻ്റെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ വൈദഗ്ധ്യമുള്ള വ്യക്തികളെ സജ്ജമാക്കുന്നതിന് അമേരിക്കൻ അക്കാദമി ഓഫ് പ്രൊഫഷണൽ കോഡേഴ്സുമായി (എഎപിസി) സഹകരിച്ച് ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ (ജിഎംയു) നേതൃത്വത്തിൽ ഒരു പുതിയ മെഡിക്കൽ കോഡിംഗ്, ബില്ലിംഗ് പ്രൊഫഷണൽസ് കോഴ്സ് പ്രഖ്യാപിച്ചു.
യുഎഇയിലെ ആരോഗ്യ സംരക്ഷണത്തിൻ്റെയും ഇൻഷുറൻസിൻ്റെയും നിർണായക പ്രാധാന്യമുള്ള സമ്മേളനത്തിൽ ഹിസ് എക്സലൻസി ഹുമൈദ് മുഹമ്മദ് ഉബൈദ് അൽ ഖുതാമി (മുൻ ആരോഗ്യ വിദ്യാഭ്യാസ മന്ത്രി, ദുബായ് -യുഎഇ) തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
2025 ജനുവരിയിൽ രാജ്യവ്യാപകമായി നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ യുഎഇ തയ്യാറെടുക്കുമ്പോൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാദ്ധ്യതകൾ ഇൻഷുറൻസ് മേഖലയുടെ സേവനം ഫലപ്രദമായി രൂപപ്പെടുത്താൻ സഹായിയ്ക്കുന്ന വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു.
"അഡ്വാൻസ്ഡ് അനലിറ്റിക്സ്" ഇൻഷുറൻസ് മേഖലയിൽ സത്യസന്ധരായ ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനും, ഇൻഷുറർമാരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉപകരിയ്ക്കും.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാദ്ധ്യതകൾ ഇൻഷുറൻസ് വ്യവസായത്തെ പരിഷ്കരിക്കുമെന്നും, വ്യക്തികൾക്ക് സുസ്ഥിരവും തുല്യവുമായ ആരോഗ്യ പരിരക്ഷാ സംവിധാനത്തിന് പ്രയോജനപ്പെടുമെന്നും
തുംബെ ഹെൽത്ത്കെയർ വൈസ് പ്രസിഡണ്ട് അക്ബർ മൊയ്തീൻ തുംബെ പറഞ്ഞു.
പ്രതിരോധ സ്ക്രീനിംഗുകൾക്കും സങ്കീർണ്ണമായ നടപടിക്രമങ്ങൾക്കുമായി സമഗ്രമായ കവറേജിലൂടെ സ്ത്രീകളുടെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുക, രോഗികളുടെ സംതൃപ്തി വർധിപ്പിക്കുക, നവജാത ശിശുക്കൾക്ക് വൈദ്യസഹായം ലഭിക്കുന്ന ഇൻഷുറൻസ് സ്കീമുകൾ തുടങ്ങിയ വിഷയങ്ങൾ കോൺഫറൻസിൽ ചർച്ച ചെയ്തു.
അമേരിക്കൻ അക്കാദമി ഓഫ് പ്രൊഫഷണൽ കോഡേഴ്സുമായി (എഎപിസി) സഹകരിച്ച് ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി (ജിഎംയു) നടത്തുന്ന പുതിയ മെഡിക്കൽ കോഡിംഗ്, ബില്ലിംഗ് പ്രൊഫഷണൽസ് കോഴ്സ് വിശദാംശങ്ങൾ കോൺഫറൻസിൽ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി ചാൻസലർ പ്രൊഫസർ ഹൊസാം ഹംഡി വിശദീകരിച്ചു. “ആരോഗ്യ സംരക്ഷണത്തിൻ്റെ വർദ്ധിച്ചുവരുന്ന സങ്കീർണ്ണതയും, പ്രായമാകുന്ന ജനസംഖ്യയും ഉള്ളതിനാൽ, വൈദഗ്ധ്യമുള്ള മെഡിക്കൽ കോഡറുകൾക്ക് അടിയന്തിര ആവശ്യമുണ്ട്. ഈ വിടവ് നികത്താനും വ്യക്തികൾക്ക് മെഡിക്കൽ വ്യവസായത്തിൽ പ്രതിഫലദായകമായ തൊഴിൽ നൽകാനും ഈ കോഴ്സ് സഹായിക്കുമെന്നും ചാൻസലർ പ്രൊഫസർ ഹൊസാം ഹംഡി പറഞ്ഞു.
സ്വകാര്യമേഖലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ജീവനക്കാർക്കും, നിലവിൽ കവറേജില്ലാത്ത വീട്ടുജോലിക്കാർക്കും അവശ്യ ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതാണ് യുഎഇ- ൽ നടപ്പാക്കുന്ന പുതിയ നിർബന്ധിത ഇൻഷുറൻസ് പദ്ധതി. 2025 ജനുവരി മുതൽ, വിസ നൽകുമ്പോഴും പുതുക്കുമ്പോഴും തൊഴിലുടമകൾ ആരോഗ്യ ഇൻഷുറൻസ് നൽകണം. യുഎഇ - ൽ എല്ലാവർക്കും തുല്യമായ ആരോഗ്യ പരിരക്ഷാ അന്തരീക്ഷം പ്രദാനം ചെയ്യുന്നതാണ് ഈ പദ്ധതി.