/kalakaumudi/media/media_files/2026/02/02/download-2-2026-02-02-18-00-32.jpg)
കുപ്പർട്ടിനോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ലോകത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ വമ്പൻ നീക്കവുമായി ആപ്പിൾ. ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന നൂതന എഐ സ്റ്റാർട്ടപ്പായ 'Q.ai'-യെ ഏകദേശം 16,500 കോടി രൂപയ്ക്ക് (200 കോടി ഡോളർ) ആപ്പിൾ ഏറ്റെടുത്തു. വരുംകാല ഐഫോണുകളെയും വെയറബിൾ ഉപകരണങ്ങളെയും വെറും ഗാഡ്‌ജെറ്റുകൾ എന്നതിലുപരി മനുഷ്യന്റെ വികാരങ്ങളും ചിന്തകളും തിരിച്ചറിയാൻ ശേഷിയുള്ള 'സ്മാർട്ട്' സഹായികളാക്കി മാറ്റുകയാണ് ഈ നീക്കത്തിലൂടെ ആപ്പിൾ ലക്ഷ്യമിടുന്നത്.
/filters:format(webp)/kalakaumudi/media/media_files/2026/02/02/download-2026-02-02-18-00-48.jpg)
നിശബ്ദ സംസാരം ഇനി യാഥാർത്ഥ്യം ശബ്ദമുയർത്താതെ തന്നെ ഫോണിനോട് ആശയവിനിമയം നടത്താം എന്നതാണ് Q.ai വികസിപ്പിച്ച സാങ്കേതികവിദ്യയുടെ പ്രധാന സവിശേഷത. മുഖത്തെ പേശികളിലുണ്ടാകുന്ന അതിസൂക്ഷ്മമായ ചലനങ്ങൾ വിശകലനം ചെയ്ത് ഉപയോക്താവ് എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഈ എഐക്ക് സാധിക്കും. തിരക്കേറിയ ഇടങ്ങളിലോ മീറ്റിംഗുകളിലോ ഇരുന്നുകൊണ്ട് മറ്റാരും അറിയാതെ 'സിരി'ക്ക് നിർദ്ദേശങ്ങൾ നൽകാൻ ഇത് ഉപയോക്താക്കളെ സഹായിക്കും.
വികാരങ്ങൾ തിരിച്ചറിയുന്ന സാങ്കേതികവിദ്യ മനുഷ്യന്റെ മാനസികാവസ്ഥ, ഹൃദയമിടിപ്പ്, ശ്വസന രീതി എന്നിവ മുഖഭാവങ്ങളിൽ നിന്ന് തന്നെ തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും. ആപ്പിൾ വാച്ച്, ആപ്പിൾ വിഷൻ പ്രോ തുടങ്ങിയ ഉപകരണങ്ങളിൽ ഈ ഫീച്ചർ ഉൾപ്പെടുത്തുന്നതോടെ ആരോഗ്യരംഗത്തും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
/filters:format(webp)/kalakaumudi/media/media_files/2026/02/02/download-1-2026-02-02-18-01-02.jpg)
തിരിച്ചുവരവുമായി ഫേസ് ഐഡിയുടെ ശില്പി ഈ ഏറ്റെടുക്കലിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം Q.ai-യുടെ സ്ഥാപകൻ അവിയാദ് മെയ്സൽസ് ആണ് എന്നതാണ്. ഐഫോണിലെ വിപ്ലവകരമായ 'ഫേസ് ഐഡി' സാങ്കേതികവിദ്യ വികസിപ്പിച്ച പ്രൈം സെൻസ് എന്ന കമ്പനിയുടെ ഉടമയും ഇദ്ദേഹമായിരുന്നു. 2013-ൽ പ്രൈം സെൻസിനെ ആപ്പിൾ വാങ്ങിയിരുന്നു. ഇതോടെ ആപ്പിളിന് രണ്ട് വട്ടം തന്റെ കമ്പനികൾ വിൽക്കുന്ന ആദ്യ സംരംഭകനായി മെയ്സൽസ് മാറി.
ലക്ഷ്യം വിപണിയിലെ ആധിപത്യം ഗൂഗിളിന്റെ ജെമിനിയും ഓപ്പൺ എഐയുടെ ചാറ്റ് ജിപിറ്റിയും സോഫ്റ്റ്‌വെയർ രംഗത്ത് മുന്നേറുമ്പോൾ, ഹാർഡ്‌വെയറിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ സാധാരണക്കാരുടെ ജീവിതത്തിലേക്ക് എത്തിക്കാനാണ് ആപ്പിൾ ശ്രമിക്കുന്നത്. ആപ്പിൾ ഗ്ലാസുകൾ പോലുള്ള ഭാവി ഉപകരണങ്ങളിൽ കൈകൾ ഉപയോഗിക്കാതെ തന്നെ (Invisible Interface) പ്രവർത്തിക്കാൻ ഈ സാങ്കേതികവിദ്യ വഴിത്തിരിവാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
