/kalakaumudi/media/media_files/2026/02/14/5903820-2026-02-14-10-59-48.jpg)
https://www.tehrantimes.com/news/523742/Tehran-reiterates-missile-red-line-as-Israel-pushes-to-sink-nuclear
ടെഹ്‌റാൻ: തങ്ങളുടെ മിസൈൽ പ്രതിരോധ പദ്ധതികൾ രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട 'റെഡ് ലൈൻ' ആണെന്നും ഇതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ആവർത്തിച്ച് ഇറാൻ. ഇറാനുമായുള്ള ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങളെ ഇസ്രായേൽ ബോധപൂർവ്വം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
മേഖലയിലെ സമാധാനത്തിന് ഭീഷണിയാകുന്നത് ഇസ്രായേലിന്റെ ഇടപെടലുകളാണെന്നും ടെഹ്‌റാൻ വ്യക്തമാക്കി.
ആണവ കരാറിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ വരും ദിവസങ്ങളിൽ ശക്തമാകാൻ സാധ്യതയുണ്ടെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. തങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് പരമാധികാരത്തിന്റെ ഭാഗമാണെന്നും ഇതിൽ ബാഹ്യശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നുമാണ് ഇറാന്റെ ഉറച്ച നിലപാട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
