ഇസ്രായേലിന്റെ 'ആധിപത്യ നയം' മേഖലയെ തകർക്കുന്നു; രൂക്ഷ വിമർശനവുമായി ഇറാൻ വിദേശകാര്യ മന്ത്രി

ഇസ്രായേലിന് അവരുടെ ആയുധശേഖരം നിയന്ത്രണങ്ങളില്ലാതെ വർദ്ധിപ്പിക്കാൻ അനുവാദമുണ്ടെന്നും എന്നാൽ മേഖലയിലെ മറ്റ് രാജ്യങ്ങൾ ആയുധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

author-image
Ashraf Kalathode
New Update
4611870-829767431

https://www.arabnews.com/node/2632089/middle-east

ദോഹ: അയൽരാജ്യങ്ങളെ സൈനികമായും സാമ്പത്തികമായും ദുർബലപ്പെടുത്തി ആധിപത്യം ഉറപ്പിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഖത്തറിൽ നടന്ന അൽ ജസീറ ഫോറം കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിന് അവരുടെ ആയുധശേഖരം നിയന്ത്രണങ്ങളില്ലാതെ വർദ്ധിപ്പിക്കാൻ അനുവാദമുണ്ടെന്നും എന്നാൽ മേഖലയിലെ മറ്റ് രാജ്യങ്ങൾ ആയുധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇസ്രായേലിന്റെ വിപുലീകരണ പദ്ധതികൾക്ക് അയൽരാജ്യങ്ങളുടെ തകർച്ച അത്യാവശ്യമാണെന്ന് അരാഗ്ചി പറഞ്ഞു. സാങ്കേതികമായും ശാസ്ത്രീയമായും മുന്നേറുന്ന രാജ്യങ്ങളെ ഇസ്രായേൽ ലക്ഷ്യം വയ്ക്കുന്നു. കഴിഞ്ഞ ജൂണിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കും സൈനിക ഉദ്യോഗസ്ഥർക്കും നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. 12 ദിവസം നീണ്ടുനിന്ന ആ യുദ്ധത്തിന് ശേഷം മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

മസ്‌കറ്റിൽ യുഎസ് പ്രതിനിധികളുമായി ഇറാൻ നടത്തിയ ആണവ ചർച്ചകൾക്ക് പിന്നാലെയാണ് അരാഗ്ചിയുടെ ഈ പ്രതികരണം. യുഎസുമായുള്ള ചർച്ചകൾ പോസിറ്റീവ് ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചെങ്കിലും, ആണവ വിഷയത്തിന് പുറത്തുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇറാൻ തയ്യാറല്ലെന്ന് ആവർത്തിച്ചു. ഇസ്രായേലിന്റെ സമ്മർദ്ദത്തിന് വഴങ്ങി ഇറാൻ്റെ മിസൈൽ പദ്ധതികൾ ചർച്ചാവിഷയമാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

iran israel conflict