/kalakaumudi/media/media_files/2026/02/11/whatsa-2026-02-11-13-38-39.jpeg)
കടപ്പാട് -ഒമാൻ ദേശീയ മാധ്യമം
മസ്‌കത്ത് ∙ യുഎസ് - ഇറാന്‍ ചര്‍ച്ചയുടെ ആദ്യ ഘട്ടം മസ്‌കത്തില്‍ പൂര്‍ത്തിയായതിന് പിന്നാലെ ഇറാന്‍ ദേശീയ സുരക്ഷാ തലവന്‍ ഒമാന്‍ സന്ദര്‍ശനത്തില്‍. ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം ഇന്നലെ ഒമാനിലെത്തിയ ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി ഡോ. അലി ലാരിജാനിയെ ചൊവ്വാഴ്ച അല്‍ ബറക കൊട്ടാരത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് സ്വീകരിച്ചു.
കൂടിക്കാഴ്ചയലില്‍ ഇറാന്‍ - അമേരിക്ക ചര്‍ച്ചകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഇരുപക്ഷവും അവലോകനം ചെയ്തു. ഇരു കക്ഷികളുടെയും താത്പ്പര്യങ്ങള്‍ നിറവേറ്റുന്ന സന്തുലിതവും നീതിയുക്തവുമായ കരാറിലെത്താനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഉന്നതതല യോഗങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളും ഡോ. അലി ലാരിജാനിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും.
ആണവ, ഉപരോധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അമേരിക്കയും ഇറാനും തമ്മില്‍ മസ്‌കത്തില്‍ നടന്ന ആദ്യ റൗണ്ട് പരോക്ഷ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. മേഖലയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം കൂടി നിലവിലുണ്ട്. റിപ്പോർട്ട് -ശാഫി എം.കെ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
