ഐ വൈ സി സി ബഹറിൻ ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു.

ഷുഹൈബ് എടയന്നൂറിൻ്റെ രക്തസാക്ഷിത്വ ദിനത്തിൽ ഐവൈസിസി മനാമ ഏരിയ കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി. മനാമ എംസിഎംഎ ഹാളിൽ വെച്ച് നടന്ന പരിപാടി ഏരിയ പ്രസിഡന്റ് മുഹമ്മദ് ജസീലിന്റെ അധ്യക്ഷതയിൽ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് ഉദ്ഘാടനം ചെയ്തു.

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-13 at 1.41.49 PM (1)

മനാമ: കണ്ണൂർ ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബ് എടയന്നൂറിൻ്റെ രക്തസാക്ഷിത്വ ദിനത്തിൽ ഐവൈസിസി മനാമ ഏരിയ കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി. മനാമ എംസിഎംഎ ഹാളിൽ വെച്ച് നടന്ന പരിപാടി ഏരിയ പ്രസിഡന്റ് മുഹമ്മദ് ജസീലിന്റെ അധ്യക്ഷതയിൽ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് ഉദ്ഘാടനം ചെയ്തു.

നാടിന്റെ നന്മയ്ക്കായി പ്രവർത്തിച്ചിരുന്ന ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ഒരു നിലക്കും ന്യായീകരിക്കാൻ സാധിക്കില്ല. സിപിഎം ന്റെ ഇത്തരം പ്രവർത്തികൾ കൊണ്ട് ഇനിയും മറ്റൊരു ജീവൻ കൂടി നഷ്ടപ്പെടാൻ ഇടയാകരുതെന്ന് ചടങ്ങിൽ നേതാക്കൾ ഓർമ്മിപ്പിച്ചു. 2018-ൽ നടന്ന ആ ക്രൂരമായ സംഭവം ഇന്നും കേരളീയ പൊതുസമൂഹത്തിന്റെ മനസ്സാക്ഷിയെ വേദനിപ്പിക്കുന്ന ഓർമ്മയാണ്. സിപിഎമ്മിന്റെ ഇത്തരം കൊലപാതക-ആക്രമണ ശൈലികൾ അവസാനിപ്പിക്കണമെന്നും സമാധാനപരമായ രാഷ്ട്രീയ അന്തരീക്ഷമാണ് നാടിന് ആവശ്യമെന്നും അനുസ്മരണ പ്രഭാഷണം നടത്തിയവർ അഭിപ്രായപ്പെട്ടു.

WhatsApp Image 2026-02-13 at 1.41.49 PM

സാമൂഹിക പ്രവർത്തകൻ ലത്തീഫ് കോളിക്കൽ മുഖ്യപ്രഭാഷണവും മുൻ ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം അനുസ്മരണ പ്രസംഗവും നടത്തി. ആക്ടിങ് ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, മെമ്പർഷിപ്പ് കൺവീനർ ജമീൽ കണ്ണൂർ, മുൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, മുൻ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ, ഹിദ്ദ് ഏരിയ സെക്രട്ടറി രാജേഷ് പന്മന എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി റോഷൻ ആന്റണി സ്വാഗതവും, ഏരിയാ കമ്മറ്റി ട്രഷറർ ഫിജിഹാസ് ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.

റഫീക്ക് അബ്ബാസ്

Toyotas world class sedan yards exclusive premium Toyota was organized in Kerala.