ഐ.വൈ.സി.സി ബഹ്‌റൈൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഇഫ്താർ സംഗമം സൽമാനിയ കെ.സി.എ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വിവിധ തുറകളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തുരേത്ത് അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി സലിം അബുതാലിബ് സ്വാഗതമാശംസിച്ചു.

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-22 at 4.22.26 PM (1)

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം സൽമാനിയ കെ.സി.എ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വിവിധ തുറകളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തുരേത്ത് അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി സലിം അബുതാലിബ് സ്വാഗതമാശംസിച്ചു.

WhatsApp Image 2026-02-22 at 4.22.26 PM

സയീദ് റമദാൻ നദ്‌വി, ബഹ്‌റൈൻ മലയാളി സി.എസ്.ഐ ഇടവക വികാരി റവ. ഫാദർ മാത്യൂസ് ഡേവിഡ് എന്നിവർ റമദാൻ സന്ദേശം നൽകി. പ്രമുഖ മാധ്യമപ്രവർത്തകൻ സോമൻ ബേബി, ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ. ഫൈസൽ, ഡോ. ബാബു രാമചന്ദ്രൻ, കെ.എം.സി.സി സെക്രട്ടറി ഷംസുദ്ധീൻ വെള്ളിക്കുളങ്ങര, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, അജയ് കൃഷ്ണ പിള്ള, പ്രതിഭാ പ്രസിഡൻ്റ് ബിനു മണ്ണിൽ, എസ്.എൻ.സി.എസ് ചെയർമാൻ കൃഷ്ണകുമാർ, കെ. കരുണാകരൻ സ്റ്റഡി സെന്റർ ജി.സി.സി കോർഡിനേറ്റർ ബഷീർ അമ്പലായി, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, നൗക പ്രസിഡൻ്റ് സജിത്ത് വെള്ളിക്കുളങ്ങര, കെ.സി.എ സെക്രട്ടറി ബിനു ക്രിസ്റ്റി എന്നിവർ ആശംസകൾ നേർന്നു.

ദേശീയ ട്രഷറർ ഷഫീക് സൈഫുദ്ധീൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.

റഫീക് അബ്ബാസ്

Organized training program and exhibition