ഐ.വൈ.സി.സി റിഫ ഏരിയക്ക് പുതിയ നേതൃത്വം; ബേസിൽ നെല്ലിമറ്റം പ്രസിഡന്റ്‌

ഐ.വൈ.സി.സി ബഹ്റൈൻ സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി റിഫ ഏരിയ കമ്മിറ്റിയുടെ 2025-2026 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റിഫയിൽ ആവേശകരമായി നടന്ന ഏരിയ കൺവെൻഷനിലാണ് പുതിയ നേതൃത്വത്തെ

author-image
Ashraf Kalathode
New Update
WhatsApp Image 2026-01-05 at 10.30.28 AM

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി റിഫ ഏരിയ കമ്മിറ്റിയുടെ 2025-2026 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റിഫയിൽ ആവേശകരമായി നടന്ന ഏരിയ കൺവെൻഷനിലാണ് പുതിയ നേതൃത്വത്തെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്.

പ്രധാന ഭാരവാഹികൾ: പ്രസിഡന്റ്: ബേസിൽ നെല്ലിമറ്റം, സെക്രട്ടറി: റോണി റോയ്, ട്രഷറർ: ഇഹ്‌സാൻ, വൈസ് പ്രസിഡന്റ്: മണിക്കുട്ടൻ, ജോയിന്റ് സെക്രട്ടറി: നിലീജ് നിസാർ.

ഓരോ പ്രവർത്തന വർഷവും പുതിയതും ഊർജ്ജസ്വലവുമായ നേതൃത്വത്തിന് അവസരം നൽകുന്ന ഐ.വൈ.സി.സിയുടെ ജനാധിപത്യ രീതിയിലുള്ള സംഘടനാ അച്ചടക്കം റിഫയിലും പ്രകടമായി.

കമ്മിറ്റി അംഗങ്ങൾ: ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായി നൗഫൽ, യൂനസ്, നാസർ, ഇർഫാദ്, ജോബി, സരുൺ തോമസ് എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ ദേശീയ കമ്മിറ്റിയിൽ റിഫ ഏരിയയെ പ്രതിനിധീകരിച്ച് നിതീഷ് ചന്ദ്രൻ, അലൻ ഐസക്ക്, തസ്‌ലിൻ തെന്നാടൻ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായി പ്രവർത്തിക്കും.

തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. റിഫാ മേഖലയിലെ പ്രവാസി മലയാളികൾക്കിടയിൽ സജീവമായി ഇടപെടാനും, വരും വർഷങ്ങളിൽ വിപുലമായ കലാ-സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഈ കമ്മിറ്റി മുന്നിട്ടിറങ്ങും. കോൺഗ്രസ് ആദർശങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് കരുത്തുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കുമെന്ന് സ്ഥാനമേറ്റെടുത്ത പുതിയ ഭാരവാഹികൾ വ്യക്തമാക്കി.

റിപ്പോർട്ട്: റഫീഖ് അബ്ബാസ്, ബഹ്‌റൈൻ.

management leadership award