പട്ടാമ്പി മണ്ഡലം കെഎംസിസി വൈസ് പ്രസിഡൻറ് ഷബീർ വി ടി ഓങ്ങല്ലൂരിന് ജിദ്ദ പട്ടാമ്പി മണ്ഡലം കെഎംസിസി യാത്രയയപ്പ് നൽകി

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുന്ന പട്ടാമ്പി മണ്ഡലം കെഎംസിസി വൈസ് പ്രസിഡൻറ് ഷബീർ വി ടി ഓങ്ങല്ലൂരിന് ജിദ്ദ പട്ടാമ്പി മണ്ഡലം കെഎംസിസി യാത്രയയപ്പ് നൽകി.

author-image
Ashraf Kalathode
New Update
aa

കബീർ കൊണ്ടോട്ടി സൗദി അറേബ്യ 

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുന്ന പട്ടാമ്പി മണ്ഡലം കെഎംസിസി വൈസ് പ്രസിഡൻറ് ഷബീർ വി ടി ഓങ്ങല്ലൂരിന് ജിദ്ദ പട്ടാമ്പി മണ്ഡലം കെഎംസിസി യാത്രയയപ്പ് നൽകി.

ഷറഫിയ്യ സഫയർ ഹോട്ടലിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ ജിദ്ദ കെഎംസിസി പാലക്കാട് ജില്ലാ പ്രസിഡൻറ് ഹബീബുള്ള പട്ടാമ്പി, പാലക്കാട് ജില്ലാ കെഎംസിസി വൈസ് പ്രസിഡൻറ് അബ്ദുള്ളകുട്ടി എടപ്പലം എന്നിവർ അദ്ദേഹത്തിന് ഉപഹാരം നൽകി. 

കൂടാതെ 2024 വർഷത്തിൽ ഹജ്ജ് വളണ്ടിയറായി ഒരുമിച്ച് സേവനം ചെയ്ത സോൺ-5 ഗ്രൂപ്പിൻറെ ഉപഹാരം അബൂബക്കർ എടപ്പയിൽ, മുസ്തഫ പാറമ്മൽ, യൂസഫ് മുതുതല, മൻസൂർ പെരിന്തൽമണ്ണ എന്നിവർ ചേർന്ന് അദ്ദേഹത്തിന് കൈമാറി.

ചടങ്ങിൽ ജിദ്ദ കെഎംസിസി പാലക്കാട് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി യൂസഫലി തിരുവേഗപ്പുറ, പട്ടാമ്പി മണ്ഡലം ഓർഗനസിംഗ് സെക്രട്ടറി ത്വാഹിർ നാട്യമംഗലം, ആഷിക് അലി വാഫി, റാഫി എ കെ,  മുസ്തഫ പാറമ്മൽ, യൂസഫ് മുതുതല തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.  

ജിദ്ദ പട്ടാമ്പി മണ്ഡലം കെഎംസിസി പ്രസിഡൻറ് സലിം പാലോളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, ജിദ്ദ പാലക്കാട് ജില്ലാ കെഎംസിസി  പ്രസിഡൻറ് ഹബീബുള്ളപട്ടാമ്പി ഉൽഘാടനം ചെയ്തു. ഷബീർ ഓങ്ങല്ലൂർ മറുപടി പ്രസംഗം നിർവഹിച്ചു. സെക്രട്ടറി ആബിദ് കൊപ്പം സ്വാഗതവും അബൂബക്കർ എടപ്പയിൽ നന്ദിയും പറഞ്ഞു.

saudi arebia