കദന ഭാരം | കവിത | കുഞ്ഞച്ചൻ മത്തായി

പ്രിയപ്പെട്ട ഗുരുനാഥൻ ഹെൻറി മാഷ് പെടുന്നനെതളർന്നു കിടപ്പിലായിട്ട് മാസങ്ങളായി അദ്ദേഹത്തെ ഒന്ന് കാണണമെന്ന് വളരെ നാളുകളായി വിചാരിക്കുന്നു അലകൊഴിഞ്ഞിട്ട് രാമേശ്വരത്ത് പോകുവാൻ സമയമില്ലാത്തപഴമൊഴി അവസ്ഥയാണെനിക്കിന്ന്

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-09 at 3.34.59 PM

കദന ഭാരം

| കവിത |

കുഞ്ഞച്ചൻ മത്തായി 

പ്രിയപ്പെട്ട ഗുരുനാഥൻ ഹെൻറി മാഷ്
പെടുന്നനെതളർന്നു കിടപ്പിലായിട്ട് മാസങ്ങളായി
അദ്ദേഹത്തെ ഒന്ന് കാണണമെന്ന് വളരെ നാളുകളായി വിചാരിക്കുന്നു
അലകൊഴിഞ്ഞിട്ട് രാമേശ്വരത്ത് പോകുവാൻ

സമയമില്ലാത്തപഴമൊഴി അവസ്ഥയാണെനിക്കിന്ന്

നേരം പുലർന്നാൽ 100 കൂട്ടം പണികൾ

മുറ്റത്തെ മാവിന്നിലകൾ തൂത്തുവാരി തീയിടണം

മകളുടെ മകനെ കുളിപ്പിച്ചു പ്രാതലുട്ടി  

ഉടുപ്പെല്ലാം ഇസ്തിരിയിട്ടു ഉടുപ്പിച്ചു

തലവെളുത്തവന്റെ സ്കൂളിൽ കൊണ്ടു വിടണം

എന്നിട്ട് വീട്ടിലെ ഉച്ചഭക്ഷണത്തിനും

കറിയുണ്ടാക്കാൻ മത്സ്യംവാങ്ങാൻ ചന്തയ്ക്കു പോകണം
വിഷമിച്ചു കൊണ്ടുവന്നാലും പിടിക്കില്ല ഭവതിക്ക്‌ കണ്ണിൽ
നൂറവരാതങ്ങൾകേട്ടു കേട്ടുതഴമ്പുകൾ വീണു

കാതുകൾ കേൾക്കുന്നതുമില്ല

എന്നാലും ചന്തയ്ക്കിറങ്ങില്ല 
എന്ന വാശിയിലാണ് പുള്ളിക്കാരി

പ്രഭാതം മുതൽ പ്രദോഷംവരെ

ഒരായിരം കുറ്റങ്ങൾ ചൊറിഞ്ഞു കൊണ്ടേയിരിക്കും

ഇതെല്ലാം കേട്ടു കേട്ടു സുഖം കൂടിയതിനാൽ

മറുമൊഴി ചൊറിയാറില്ല...

ശ്വാസംമുട്ടി കണ്ണടഞ്ഞാലോ കദന ഭാരം എനിക്കല്ലേ......?

poem