കല കുവൈറ്റ് 47-ാം വാർഷിക സമ്മേളനം; പൊതുസമ്മേളനത്തിൽ കെ.ജെ. ജേക്കബ് മുഖ്യാതിഥിയാകും

47-ാം വാർഷിക സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ പ്രമുഖ മാധ്യമപ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനുമായ കെ.ജെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുക്കും.

author-image
Ashraf Kalathode
New Update
download (4)

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (കല കുവൈറ്റ്) 47-ാം വാർഷിക സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ പ്രമുഖ മാധ്യമപ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനുമായ കെ.ജെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുക്കും.

ജനുവരി 22 വ്യാഴാഴ്ച വൈകുന്നേരം 6:30-ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ സനൽ കുമാർ നഗറിലാണ് പൊതുസമ്മേളനം നടക്കുന്നത്. മലയാള മാധ്യമരംഗത്തെ സജീവ സാന്നിധ്യമായ കെ.ജെ. ജേക്കബ് പങ്കെടുക്കുന്ന പരിപാടിയിൽ കുവൈറ്റിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

പൊതുസമ്മേളനത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് സംഘടനയുടെ വാർഷിക പ്രതിനിധി സമ്മേളനം നടക്കുക. കുവൈറ്റിലെ മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും പൊതുസമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു. ഒരു വർഷം നീണ്ടുനിന്ന വിപുലമായ പ്രവർത്തനങ്ങളുടെയും പ്രവാസി ക്ഷേമ പ്രവർത്തനങ്ങളുടെയും അവലോകനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

international conference