കല കുവൈറ്റ് 47-ാം വാർഷിക സമ്മേളനം; പൊതുസമ്മേളനത്തിൽ കെ.ജെ. ജേക്കബ് മുഖ്യാതിഥിയാകും

കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (കല കുവൈറ്റ്) 47-ാം വാർഷിക സമ്മേളനത്തിന് ഇന്ന് തുടക്കമാകും, അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ സനൽ കുമാർ നഗറിൽ പൊതുസമ്മേളനം സംഘടിപ്പിക്കും

author-image
Ashraf Kalathode
New Update
download (4)

കുവൈത്ത് സിറ്റി: പ്രവാസി മലയാളി സംഘടനകളിൽ പ്രമുഖമായ കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (കല കുവൈറ്റ്) 47-ാം വാർഷിക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് (ജനുവരി 22, വ്യാഴം) വൈകുന്നേരം 6:30-ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ സനൽ കുമാർ നഗറിൽ പൊതുസമ്മേളനം സംഘടിപ്പിക്കും.

aa

പ്രമുഖ മാധ്യമപ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനുമായ കെ.ജെ. ജേക്കബ് പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കുവൈറ്റിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. പൊതുസമ്മേളനത്തിലേക്ക് കുവൈറ്റിലെ മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.

പ്രതിനിധി സമ്മേളനം നാളെ വാർഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ജനുവരി 23 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ വി.എസ്. അച്യുതാനന്ദൻ നഗറിൽ വെച്ച് നടക്കും. കുവൈറ്റിലെ നാല് മേഖലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 387 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

ss

കഴിഞ്ഞ ഒരു വർഷത്തെ വിപുലമായ പ്രവർത്തനങ്ങളുടെയും പ്രവാസി ക്ഷേമ പ്രവർത്തനങ്ങളുടെയും അവലോകനവും ഭാവി പദ്ധതികളുടെ രൂപീകരണവും സമ്മേളനത്തിൽ നടക്കും. പുതിയ പ്രവർത്തന വർഷത്തേക്കുള്ള കേന്ദ്ര ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുക്കും. സമ്മേളനത്തിനായുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.

annual growth rate