കല്യോട്ട് രക്തസാക്ഷികൾ കോൺഗ്രസ് പ്രവർത്തകരുടെ നെഞ്ചിലെ കനൽ: ആന്റോ ആന്റണി എം.പി

അബ്ബാസിയ ആസ്പയർ സ്കൂളിൽ നടന്ന ചടങ്ങിൽ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് നേതാക്കൾ ഉയർത്തിയത്. കൊലപാതക കേസിലെ മുഴുവൻ പ്രതികളെയും കോടതി ശിക്ഷിച്ചെങ്കിലും, പൊതുഗജനാവിലെ പണം ഉപയോഗിച്ച് അവരെ സംരക്ഷിക്കാൻ ശ്രമിച്ച സംസ്ഥാന സർക്കാർ, ഇപ്പോൾ പ്രതികൾക്ക് പരോൾ

author-image
Ashraf Kalathode
New Update
download (1)

കുവൈറ്റ് സിറ്റി: ഒ.ഐ.സി.സി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശരത് ലാൽ-കൃപേഷ് അനുസ്മരണ സമ്മേളനം പത്തനംതിട്ട എം.പി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു. കാലമെത്ര കഴിഞ്ഞാലും കല്യോട്ടെ ആ പോരാളികളുടെ ഓർമ്മകൾ ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും മനസ്സിൽ മായാതെ നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അബ്ബാസിയ ആസ്പയർ സ്കൂളിൽ നടന്ന ചടങ്ങിൽ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് നേതാക്കൾ ഉയർത്തിയത്. കൊലപാതക കേസിലെ മുഴുവൻ പ്രതികളെയും കോടതി ശിക്ഷിച്ചെങ്കിലും, പൊതുഗജനാവിലെ പണം ഉപയോഗിച്ച് അവരെ സംരക്ഷിക്കാൻ ശ്രമിച്ച സംസ്ഥാന സർക്കാർ, ഇപ്പോൾ പ്രതികൾക്ക് പരോൾ അനുവദിച്ച് അവർക്ക് സ്വതന്ത്രമായി വിഹരിക്കാൻ അവസരമൊരുക്കുകയാണെന്ന് അനുസ്മരണ പ്രഭാഷണത്തിൽ നേതാക്കൾ കുറ്റപ്പെടുത്തി.

636663110_1443193801154499_4053445453476011195_n

ഒ.ഐ.സി.സി കാസർഗോഡ് ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കാസർഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ഓൺലൈൻ വഴി സന്ദേശം നൽകി. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.

നാഷണൽ കമ്മിറ്റി പ്രസിഡന്റ് സാമുവൽ കാട്ടൂർ കളീക്കൽ, വർക്കിംഗ് പ്രസിഡന്റ് ബി.എസ് പിള്ള, ജനറൽ സെക്രട്ടറി എം.എ നിസാം, ട്രഷറർ സൂരജ് കണ്ണൻ, സെക്രട്ടറി സുഭാഷ് പി. നായർ, ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കള്ളാർ, വൈസ് പ്രസിഡന്റുമാരായ നാസർ ചുള്ളിക്കര, നൗഷാദ് കള്ളാർ എന്നിവർ പ്രസംഗിച്ചു.

ഷൈൻ തോമസ്, ഇക്ബാൽ മെട്ടമ്മൽ, വത്സരാജ് പി., സമദ് കോട്ടോടി, നൗഷാദ് തിടിൽ തുടങ്ങിയ ജില്ലാ ഭാരവാഹികളും വിവിധ ജില്ലാ-പോഷക സംഘടനാ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സ്വാഗതവും ട്രഷറർ രാജേഷ് വേലിയാട്ട് നന്ദിയും രേഖപ്പെടുത്തി.

Unified mass: protested by burning a circular in Kakkanad church