/kalakaumudi/media/media_files/2026/02/25/images-2026-02-25-11-57-35.jpg)
തിരുവനന്തപുരം: ഇന്ത്യയിൽ മുസ്ലിംങ്ങൾ സുരക്ഷിതരാണെന്ന കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ പ്രസ്താവന ബിജെപി ഭരണകൂടത്തെ പ്രീണിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ് ആരോപിച്ചു.
/filters:format(webp)/kalakaumudi/media/media_files/2026/02/25/images-1-2026-02-25-11-57-50.webp)
രാജ്യത്തെ നിലവിലെ സാമൂഹികവും രാഷ്ട്രീയവുമായ യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കുന്നതാണ് ഈ പ്രസ്താവനയെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ഭേദഗതി നിയമം, സിഎഎ, ബുൾഡോസർ രാജ്, മദ്രസകൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ തുടങ്ങി ന്യൂനപക്ഷങ്ങൾ നേരിടുന്ന കഠിനമായ വെല്ലുവിളികൾ നിലനിൽക്കുമ്പോൾ ഇത്തരം കാര്യങ്ങൾ കാണാതെ പോകുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
/filters:format(webp)/kalakaumudi/media/media_files/2026/02/25/download-2026-02-25-11-58-35.jpg)
അന്താരാഷ്ട്ര തലത്തിൽ പോലും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് ആശങ്കകൾ ഉയരുമ്പോൾ ആത്മീയ നേതാക്കൾ യാഥാർത്ഥ്യത്തിന് നേരെ കണ്ണടയ്ക്കുന്നത് ഇരകളെ പരിഹസിക്കുന്നതിന് തുല്യമാണ്. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ സമുദായത്തിന്റെ യഥാർത്ഥ ആശങ്കകൾ അധികാരികളെ അറിയിക്കാനാണ് കാന്തപുരം തയ്യാറാകേണ്ടതെന്നും അബ്ദുൽ ഹമീദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
തീയതി: 25-02-2026
വാർത്തയ്ക്ക് കടപ്പാട്: സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
