കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ദുബായ് സോണിന്റെ നേതൃത്വത്തിൽ KCC
മിഡ്ലീസ്റ്റ് രൂപീകരണ പതിനഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി കേരള ക്രൈസ്തവ സഭകളുടെ വൈദിക കുടുംബ കൂട്ടായ്മ "അഗാപ്പേ അസംബ്ലി 2025" സംഘടിപ്പിച്ചു.ദുബായി സോണിലെ എല്ലാ ക്രൈസ്തവ സഭകളുടെയും വൈദികരും കുടുംബാംഗങ്ങളും കൂട്ടായ്മയിൽ സന്നിഹിതരായിരുന്നു.
ക്രൈസ്തവ ദർശന മൂല്യങ്ങളുടെ വാക്താക്കളാകുന്ന വിവിധ സഭകളുടെ വൈദിക ശ്രേഷ്ഠർ ക്രിസ്തുവിൽ ഒന്നായിരിക്കുവാൻ ഈ സംഗമങ്ങൾക്ക് ആകട്ടെ ഇന്ന് ആഹ്വാനത്തോടെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ക്രൈസ്തവധിഷ്ഠിത ഒരു പുതിയ ഭാവി തലമുറക്കായ് ഒന്നിച്ച് പ്രവർത്തിക്കണം എന്ന പ്രഖ്യാപനവുമായ് അഗാപെ അസംബ്ലി 2025 സമാപിച്ചു.പ്രസിഡന്റ് ലിനു ജോർജ്,സെക്രട്ടറി ബ്ലെസൻ ഏന്റെണി,വൈസ് പ്രസിഡണ്ട് മാരായ വിവിധ സഭകളിലെ വൈദികർ,ശ്രീ സോളമൻ ഡേവിഡ്,ടൈറ്റസ് പുല്ലൂരാൻ,ലിജു കുരീക്കാട്ടിൽ,സുജ ഷാജി ജോർജ്,ഷൈമോൾ റെജി എന്നിവരും അസംബ്ലിയിൽ സംസാരിച്ചു.