/kalakaumudi/media/media_files/2026/02/05/download-2026-02-05-15-53-05.jpg)
കുവൈറ്റ് സിറ്റി: കേരളത്തിലെ വളർന്നുവരുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെയും പുതിയ നിക്ഷേപ സാധ്യതകളെയും കുറിച്ച് പ്രവാസി വ്യവസായികൾക്കായി പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു. കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സിഇഒ ശ്രീ. അനൂപ് അംബിക പങ്കെടുക്കുന്ന സവിശേഷമായ ‘മുഖാമുഖം’ പരിപാടി ഇന്ന് (ഫെബ്രുവരി 5, വ്യാഴാഴ്ച) രാത്രി 7 മണിക്ക് സാൽമിയയിലെ ഐബിസ് (IBIS) ഹോട്ടലിൽ നടക്കും. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (IBPC) ആണ് ഈ സുപ്രധാനമായ കൂടിക്കാഴ്ച ഒരുക്കിയിരിക്കുന്നത്.
ലോകത്തിലെ മുൻനിര സ്റ്റാർട്ടപ്പ് ഹബ്ബുകളിലൊന്നായി മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം. നാട്ടിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും, നിലവിലുള്ള സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ താല്പര്യമുള്ള വ്യവസായികൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ സിഇഒ നേരിട്ട് നൽകും. സ്റ്റാർട്ടപ്പ് മിഷൻ വഴി സർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ, ടാക്സ് ആനുകൂല്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചും സെമിനാറിൽ വിശദമായ ചർച്ചകൾ നടക്കും.
നാട്ടിലെ വികസന പ്രക്രിയയിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും നിക്ഷേപകർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനും സർക്കാർ മുൻഗണന നൽകുന്നതായി സംഘാടകർ അറിയിച്ചു. പ്രവാസി സമൂഹത്തിലെ ബിസിനസ് പ്രമുഖരും പ്രൊഫഷണലുകളും ചടങ്ങിൽ പങ്കെടുക്കണമെന്ന് ഐബിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു.
സ്ഥലം: IBIS Hotel, Salmiya തിയതി: ഇന്ന്, ഫെബ്രുവരി 5 (വ്യാഴം) സമയം: രാത്രി 7:00 മണി സംഘാടനം: IBPC Kuwait
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
