/kalakaumudi/media/media_files/2026/02/08/whats-2026-02-08-17-05-43.jpeg)
സാൽമിയ : കെ ഐ ജി സാൽമിയ ഏരിയയുടെ ആഭിമുഖ്യത്തിൽ മർഹബൻ യാ റമദാൻ പഠന സംഗമം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 13 വെള്ളിയാഴ്ച്ച ഉച്ചക്ക് 12 :30 ന് സാൽമിയ ബ്ലോക്ക് 12 ലെ ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി.
പണ്ഡിതനും പ്രഭാഷകനുമായ ശാന്തപുരം അൽജാമിയ അൽ ഇസ്‌ലാമിയ ഡെപ്യൂട്ടി റെക്ടർ ഡോ നഹാസ് മാള മുഖ്യ പ്രഭാഷണം നിർവഹിക്കും. കെ ഐ ജി പ്രസിഡണ്ട് അൻവർ സഈദ് ഉദ്ഘാടനം നിർവഹിക്കും. വിവിധ സംഘടന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നു. ഏവരെയും പരിപാടിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക : 99615250.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
