മലയാളിയെ കുത്തിക്കൊന്ന കേസില്‍ പ്രതിയായ ഈജിപ്ഷ്യന്‍ പൗരന്റെ വധശിക്ഷ സൗദി സര്‍ക്കാര്‍ നടപ്പാക്കി. മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പി ബസാര്‍ സ്വദേശി നമ്പിയാടത്ത് കുഞ്ഞലവി(45)യെ കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അഹ്മദ് ഫുവാദ് എന്നയാളെയാണ് വധിച്ചത്.
ചൊവ്വാഴ്ച മക്ക പ്രവിശ്യയിലാണ് ഇയാളെ വധശിക്ഷക്ക് വിധേയനാക്കിയത്. 2021 ആഗസ്റ്റിലാണ് പരേതനായ നമ്പിയാടത്ത് ഉണ്ണീന്‍കുട്ടി മുസ്ലിയാരുടെ മകനായ കുഞ്ഞലവി കുത്തേറ്റ് മരിച്ചത്. ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.
രാവിലെ ക്യാഷ് കലക്ഷന്‍ കഴിഞ്ഞു മടങ്ങവെ ജിദ്ദ സാമിര്‍ ഡിസ്ട്രിക്ടില്‍ വെച്ച് ഒരുസംഘം പിന്തുടര്‍ന്ന് മാരക ആയുധങ്ങള്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പണവുമായി കടന്നുകളയുകയായിരുന്നു. കേസിലെ പ്രതികളെയെല്ലാം സൗദി പോലീസ് പിടികൂടി. വിചാരണയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയുടെ അപ്പീലുകളും മേല്‍ക്കോടതികള്‍ തള്ളി. തുടര്‍ന്നാണ് സര്‍ക്കാര്‍ വധശിക്ഷ നടപ്പാക്കിയത്.
മലയാളിയെ വധിച്ച കേസ്: ഈജിപ്തുകാരന്റെ വധശിക്ഷ നടപ്പാക്കി സൗദി
മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പി ബസാര്‍ സ്വദേശി നമ്പിയാടത്ത് കുഞ്ഞലവി(45)യെ കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അഹ്മദ് ഫുവാദ് എന്നയാളെയാണ് വധിച്ചത്.
New Update