/kalakaumudi/media/media_files/2026/01/28/10377526839454921686-2026-01-28-14-18-58.jpg)
മംഗഫ്: കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ് (KJPS) മംഗഫ് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും മംഗഫ് മെമ്മറീസ് ഹാളിൽ വെച്ച് ആവേശപൂർവ്വം നടത്തപ്പെട്ടു. യൂണിറ്റ് കൺവീനർ നൈസാം പട്ടാഴിയുടെ അധ്യക്ഷതയിൽ നടന്ന യോഗം സമാജം പ്രസിഡന്റ് ബിനിൽ ടി.ടി. ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ രണ്ട് വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് ജോയിന്റ് കൺവീനർ മുകേഷ് നന്ദനം അവതരിപ്പിച്ചു. കൊല്ലം ജില്ലയിലെ പ്രവാസികൾക്കായി സമാജം നടപ്പിലാക്കുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും സജികുമാർ പിള്ള വിശദീകരിച്ചു. തുടർന്ന് സമാജം ജനറൽ സെക്രട്ടറി ഷാഹിദ് ലെബ്ബയുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ: യൂണിറ്റ് കൺവീനർ: നൈസാം പട്ടാഴി, ജോയിന്റ് കൺവീനർമാർ: മുകേഷ് നന്ദനം, ജോജോ ജോൺ, എക്സിക്യൂട്ടീവ് അംഗങ്ങൾ: റെജി കുഞ്ഞുകുഞ്ഞ്, സജികുമാർ പിള്ള, ഷാനവാസ് ബഷീർ, അർജുൻ രവീന്ദ്രൻ, ജോസ് റോബർട്ട്, ശ്രുതി ദീപു, രേഷ്മ രാമചന്ദ്രൻ, വീണ സന്ദീപ്.
ചടങ്ങിൽ സമാജം ഭാരവാഹികളായ അബ്ദുൾ വാഹിദ് (വൈസ് പ്രസിഡന്റ്), അജയ് നായർ (ട്രഷറർ), രാജു വർഗീസ് (സംഘടന സെക്രട്ടറി) തുടങ്ങിയവർ സംസാരിച്ചു. നിരവധി യൂണിറ്റ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത യോഗം നൈസാം പട്ടാഴി നന്ദി രേഖപ്പെടുത്തിയതോടെ സമാപിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
