/kalakaumudi/media/media_files/2025/02/20/yHsGc7Z1P0jxVyb8HYHi.jpeg)
ദുബായ്: കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് കോളേജ് അലുംനി യു എ ഇ ചാപ്റ്റർ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ഫ്യൂഷൻ ഫെസ്റ്റ് 2025 എന്ന പേരിൽ അരങ്ങേറിയ ആഘോഷം അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ജോൺസൺ ബേബി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അക്കാഫ് സെക്രട്ടറി ദീപു , ബോർഡ് ഓഫ് ഡയറക്ടേഴ്സ് മെമ്പേഴ്സ് ആയ ഷൈൻ ചന്ദ്രസേനൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്ത പരിപാടിക്ക് സെക്രട്ടറി ജസ്റ്റിൻ ജെയിംസ് സ്വാഗതം ആശംസിച്ചു.
മെൽവിൻ ബോസിന്റെ നേതൃത്വത്തിൽ നടന്ന മ്യൂസിക്കൽ ഫ്യൂഷനും ശിങ്കാരിമേളവും കാണികൾക്ക് ഏറെ ആസ്വാദ്യകരമായി. ഒപ്പം ഗായകരായ നൗഷാദ്, ബിജു വെട്ടിക്കവല, ഷിബു പുത്തൂരാൻ, ടീജ റോയ്, മെറിൻ സജി, ജെറോ വർഗീസ്, ഷേബ രഞ്ജൻ , ലിനു ഐസക്ക്, ചന്ദ്രപ്രതാപ് തുടങ്ങിയവർ മനോഹരമായ ഗാനങ്ങൾ പാടിക്കൊണ്ട് ഫ്യൂഷൻ ഫെസ്റ്റിന് മാറ്റു കൂട്ടി. ഷിബു പുത്തൂരാന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച രണ്ടു സ്കിറ്റുകൾ ചടങ്ങിൽ ശ്രദ്ധേയമായി. വൈസ് പ്രസിഡന്റ് സാം കുരാക്കാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
ജോയിന്റ് സെക്രട്ടറി സജി ജോർജ്, ജനറൽ കൺവീനർ ഷൈൻ ജയരാജൻ, മുൻ പ്രസിഡന്റ് ജെറോ വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
