/kalakaumudi/media/media_files/2026/02/14/whatsapp-image-202-2026-02-14-10-18-56.jpeg)
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) അൽഹിലാൽ ഹോസ്പിറ്റൽ ആൻ്റ് മെഡിക്കൽ സെൻ്റർ മനാമ സെട്രൽ ബ്രാഞ്ചുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുന്നൂറിലധികം പേർ രക്ത പരിശോധന നടത്തിയ ക്യാമ്പിൽ തുടർന്നു വരുന്ന പത്ത് ദിവസങ്ങളിൽ ഡോക്ടറുടെ സേവനവും സൗജന്യമായിരിക്കും.
ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് ജോസഫ് ജോയ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.പി.എഫ് ആക്റ്റിംഗ് പ്രസിഡണ്ട് ഷാജി പുതുക്കുടി അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി അരുൺ പ്രകാശ് സ്വാഗതവും ഡോ : അമർജിത്ത് കൗർ സന്തു ( സീനിയർ കൺസൾട്ടൻ്റ് - ഒബ് സ്ട്രി ക്ക് ആൻ്റ് ഗൈനക്കോളജി), ഡോ: ഗോപിനാഥമേനേൻ (പ്രിൻസിപ്പാൾ ദി ന്യൂ ഇന്ത്യൻ സ്കൂൾ), ഫ്രാൻസിസ് കൈതാരത്ത് (മാനേജിംഗ് ഡയറക്റ്റർ ഐമാക്ക് ബി.എം.സി), സുജിത്ത് സോമൻ (ട്രഷറർ), കെ.പി. എഫ് രക്ഷാധികാരികളായ കെ.ടി സലീം, ജമാൽ കുറ്റിക്കാട്ടിൽ, ലേഡീസ് വിങ് കൺവീനർ സജ്ന ഷനൂബ് , കിഷോർ ( അൽ ഹിലാൽ പ്രതിനിധി) എന്നിവർ ആശംസകളും അറിയിച്ചു.
കെ.പി.എഫ് ചാരിറ്റി വിങ്, എക്സിക്യൂട്ടിവ് മെമ്പേഴ്സ്, ലേഡീസ് വിങ് പ്രതിനിധികൾ എന്നിവർ ചേർന്ന് ക്യാമ്പ് വിജയിപ്പിച്ചു. കെ പി എഫ് ചാരിറ്റി വിങ് കൺവീനർ സജിത്ത് വെള്ളി കുളങ്ങര നന്ദി അറിയിച്ച ക്യാമ്പ് സംഗീത റോഷിൽ നിയന്ത്രിച്ചു.
റഫീക്ക് അബ്ബാസ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
