/kalakaumudi/media/media_files/2026/02/07/7994ad10-8288-46d3-8e72-6c5b410ae251-2026-02-07-17-01-48.jpg)
കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു. എടച്ചേരി പുതിയങ്ങാടി മഹല്ല് തുണ്ടിയിൽ അൻവർ സാദത്ത് (51) ആണ് ശനിയാഴ്ച ഹവല്ലിയിൽ അന്തരിച്ചത്. ഹവല്ലിയിലെ ഒരു പ്രമുഖ റെസ്റ്റോറന്റിലെ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ കുവൈത്തിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും അറിയിച്ചു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കെ.എം.സി.സി ഉൾപ്പെടെയുള്ള പ്രവാസി സംഘടനകൾ നേതൃത്വം നൽകുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
