/kalakaumudi/media/media_files/2026/02/23/114184-2026-02-23-12-08-41.webp)
https://www.arabtimesonline.com/news/no-documents-no-banking-kuwait-central-bank-orders-account-closures/
കുവൈറ്റ് സിറ്റി: ബാങ്കിംഗ് ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിർണ്ണായക നീക്കവുമായി കുവൈറ്റ് സെൻട്രൽ ബാങ്ക്. ഔദ്യോഗിക രേഖകൾ പുതുക്കാത്തതും കൃത്യമായ വിവരങ്ങൾ നൽകാത്തതുമായ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും തുടർന്ന് റദ്ദാക്കാനും രാജ്യത്തെ ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് കർശന നിർദ്ദേശം നൽകി. സിവിൽ ഐഡി ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളുടെ കാലാവധി കഴിഞ്ഞിട്ടും അവ പുതുക്കി നൽകാത്തവർക്കെതിരെയാണ് നടപടി.
അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ യഥാസമയം അപ്‌ഡേറ്റ് ചെയ്യേണ്ടത് ബാങ്കിംഗ് നിയമങ്ങൾ പ്രകാരം നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. സിവിൽ ഐഡി കാലാവധി കഴിഞ്ഞവർക്ക് നിശ്ചിത സമയപരിധി നൽകുമെന്നും, ഈ കാലയളവിനുള്ളിൽ രേഖകൾ ഹാജരാക്കാത്ത പക്ഷം അക്കൗണ്ടുകൾ വഴി പണം പിൻവലിക്കാനോ കൈമാറാനോ സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. അക്കൗണ്ട് മരവിപ്പിച്ച ശേഷവും നടപടികൾ പൂർത്തിയാക്കാത്ത പക്ഷം അക്കൗണ്ടുകൾ പൂർണ്ണമായും ക്ലോസ് ചെയ്യാനാണ് ബാങ്കുകൾക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും സാമ്പത്തിക ഇടപാടുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമാണ് ഈ കർശന നടപടി. പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ ഉപഭോക്താക്കളും തങ്ങളുടെ സിവിൽ ഐഡി വിവരങ്ങൾ ബാങ്ക് ശാഖകളിലോ ഓൺലൈൻ ആപ്പുകൾ വഴിയോ കൃത്യമായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ബാങ്കിംഗ് വൃത്തങ്ങൾ അറിയിച്ചു. സിവിൽ ഐഡി പുതുക്കിയ ഉടൻ തന്നെ വിവരങ്ങൾ ബാങ്കിനെ അറിയിക്കാത്തവർക്ക് വരും ദിവസങ്ങളിൽ ഇടപാടുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
