/kalakaumudi/media/media_files/2026/02/11/112417-2026-02-11-15-31-09.webp)
https://www.arabtimesonline.com/news/international-womens-group-hosts-kuwait-national-day-celebration/
കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ 65-ാമത് ദേശീയ ദിനത്തോടും 35-ാമത് വിമോചന ദിനത്തോടും അനുബന്ധിച്ച് ഇന്റർനാഷണൽ വുമൺസ് ഗ്രൂപ്പ് (IWG) ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുവൈറ്റിലെ വിവിധ നയതന്ത്ര പ്രതിനിധികളുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തിൽ ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.
ഷെയ്ഖ ഡോ. അനൂദ് ഇബ്രാഹിം ദുഐജ് അൽ സബയായിരുന്നു ആഘോഷങ്ങളിലെ മുഖ്യാതിഥി. കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബയ്ക്കും കുവൈറ്റ് ജനതയ്ക്കും ചടങ്ങിൽ ആശംസകൾ നേർന്നു. കുവൈറ്റിന്റെ സമ്പന്നമായ പാരമ്പര്യം വിളിച്ചോതുന്ന ‘കുവൈറ്റ് വുമൺ: ട്രെഡിഷൻ ആൻഡ് ഇൻസ്പിരേഷൻ’ എന്ന പ്രമേയത്തിലായിരുന്നു പരിപാടികൾ.
കുവൈറ്റിന്റെ തനതായ സുഗന്ധദ്രവ്യങ്ങൾ, പരമ്പരാഗത പാചകരീതികൾ, 'സാദു' നെയ്ത്ത് തുടങ്ങിയവ അതിഥികൾക്ക് പരിചയപ്പെടുത്തി. ഷെയ്ഖ ഡോ. അനൂദ് അൽ സബ നേരിട്ട് സുഗന്ധദ്രവ്യങ്ങൾ നിർമ്മിച്ചു കാട്ടിയത് ശ്രദ്ധേയമായി. ഗായിക മോന മൻസൂറിന്റെ സംഗീത വിരുന്നും പരമ്പരാഗത 'അർദ' നൃത്തവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. അറബിക് കാലിഗ്രാഫിയും ഫാൽക്കണുകൾക്കൊപ്പമുള്ള ഫോട്ടോ സെഷനും അതിഥികൾക്ക് വേറിട്ട അനുഭവമായി.
ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത ഈ സംഗമം കുവൈറ്റിന്റെ സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി പ്രദർശിപ്പിക്കുന്ന വേദിയായി മാറി.
വാർത്താ വിഭാഗം, കുവൈറ്റ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
