കുവൈത്ത് ദേശീയ വിമോചന ദിനാഘോഷം: ആവേശം വിതറി വ്യോമ നാവിക പ്രകടനങ്ങൾ

വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സൈനിക വിമാനങ്ങളും പ്രകടനത്തിന്റെ ഭാഗമായി ആകാശത്ത് കുവൈത്തിന്റെ പതാകയുടെ നിറങ്ങൾ വിരിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കായിക കലാ പരിപാടികളും അരങ്ങേറി.

author-image
Ashraf Kalathode
New Update
114888

https://www.arabtimesonline.com/news/air-and-naval-displays-thrill-crowds-in-65th-national-day-35th-liberation-day-festivities/

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ അറുപത്തഞ്ചാമത് ദേശീയ ദിനവും മുപ്പത്തിയഞ്ചാമത് വിമോചന ദിനവും പ്രമാണിച്ച് കുവൈത്ത് തീരങ്ങളിൽ നടന്ന വ്യോമ നാവിക പ്രകടനങ്ങൾ കാണികൾക്ക് നയനമനോഹരമായ വിരുന്നായി മാറി.

114878 (1)

കുവൈത്ത് എയർഫോഴ്‌സിന്റെ പോർവിമാനങ്ങൾ ആകാശത്ത് വർണ്ണവിസ്മയം തീർത്തപ്പോൾ കടലിൽ നാവികസേനയുടെ യുദ്ധക്കപ്പലുകൾ അണിനിരന്നുള്ള അഭ്യാസപ്രകടനങ്ങളും നടന്നു.

114881

കുവൈത്ത് ടവറുകൾക്ക് സമീപമുള്ള കടൽത്തീരത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആവേശം കൊള്ളിക്കുന്നതായിരുന്നു സൈനികരുടെ ഈ പ്രകടനങ്ങൾ. കുവൈത്തിന്റെ സൈനിക കരുത്തും രാജ്യത്തോടുള്ള കൂറും വിളിച്ചോതുന്നതായിരുന്നു ഓരോ ചലനങ്ങളും.

114879

വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സൈനിക വിമാനങ്ങളും പ്രകടനത്തിന്റെ ഭാഗമായി ആകാശത്ത് കുവൈത്തിന്റെ പതാകയുടെ നിറങ്ങൾ വിരിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കായിക കലാ പരിപാടികളും അരങ്ങേറി. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ആഭ്യന്തര മന്ത്രാലയം ആഘോഷ സ്ഥലങ്ങളിൽ ഒരുക്കിയിരുന്നത്. സ്വദേശികളും പ്രവാസികളും ഒത്തുചേർന്ന് രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന കാഴ്ചയാണ് എല്ലായിടത്തും ദൃശ്യമായത്.

independance day