കുവൈറ്റ്: പ്രവാസികൾക്ക് വാഹന ഉടമസ്ഥതയിൽ കർശന നിയന്ത്രണം

സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാവുന്ന വാഹനങ്ങളുടെ എണ്ണത്തിൽ ആഭ്യന്തര മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. പുതിയ നിയമപ്രകാരം ഒരു പ്രവാസിക്ക് വ്യക്തിഗത ആവശ്യങ്ങൾക്കായി പരമാവധി മൂന്ന് വാഹനങ്ങൾ മാത്രമേ കൈവശം വയ്ക്കാൻ അനുവാദമുള്ളൂ

author-image
Ashraf Kalathode
New Update
car

കുവൈറ്റിലെ പ്രവാസികൾക്ക് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാവുന്ന വാഹനങ്ങളുടെ എണ്ണത്തിൽ ആഭ്യന്തര മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. പുതിയ നിയമപ്രകാരം ഒരു പ്രവാസിക്ക് വ്യക്തിഗത ആവശ്യങ്ങൾക്കായി പരമാവധി മൂന്ന് വാഹനങ്ങൾ മാത്രമേ കൈവശം വയ്ക്കാൻ അനുവാദമുള്ളൂ. കാറുകൾക്കു പുറമെ മോട്ടോർ സൈക്കിളുകൾ, പിക്കപ്പുകൾ എന്നിവയും ഈ പരിധിയിൽപ്പെടും. നിലവിൽ മൂന്നിൽ കൂടുതൽ വാഹനങ്ങളുള്ളവർക്ക് അവയുടെ രജിസ്‌ട്രേഷൻ പുതുക്കാം, എന്നാൽ പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് ഈ പരിധി തടസ്സമാകും.

restrictions