കുവൈറ്റിൽ ജനുവരി 18-ന് പൊതു അവധി; ഇസ്രാഅ് മിഅ്റാജ് പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു.

ഇസ്രാഅ് മിഅ്റാജ് പ്രമാണിച്ച് ജനുവരി 18 ഞായറാഴ്ച രാജ്യത്ത് പൊതുഅവധി ആയിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ (CSC) അറിയിച്ചു. കുവൈറ്റ് ഔദ്യോഗിക വാർത്താ ഏജൻസിയായ കുനയാണ് തിങ്കളാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

author-image
Ashraf Kalathode
New Update
akkam

കുന (KUNA) :കുവൈറ്റ് സിറ്റി: ഇസ്രാഅ് മിഅ്റാജ് പ്രമാണിച്ച് ജനുവരി 18 ഞായറാഴ്ച രാജ്യത്ത് പൊതുഅവധി ആയിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ (CSC) അറിയിച്ചു. കുവൈറ്റ് ഔദ്യോഗിക വാർത്താ ഏജൻസിയായ കുനയാണ് തിങ്കളാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഞായറാഴ്ചത്തെ അവധിക്ക് ശേഷം ജനുവരി 19 തിങ്കളാഴ്ച മുതൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സാധാരണ നിലയിലാകുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രത്യേക പ്രവൃത്തി സ്വഭാവമുള്ള സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും പൊതുതാൽപ്പര്യം മുൻനിർത്തി അതത് മാനേജ്‌മെന്റുകൾക്ക് അവധി സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാമെന്നും സിവിൽ സർവീസ് കമ്മീഷന്റെ പ്രസ്താവനയിൽ പറയുന്നു.

പ്രവാചകൻ മുഹമ്മദ് നബിയുടെ ആകാശാരോഹണ സ്മരണ പുതുക്കുന്ന ദിനമാണ് ഇസ്രാഅ് മിഅ്റാജ്. ഈ വർഷത്തെ അവധി ഞായറാഴ്ച വന്നതോടെ വാരാന്ത്യ അവധി ഉൾപ്പെടെ തുടർച്ചയായ മൂന്ന് ദിവസത്തെ ഒഴിവാണ് താമസക്കാർക്ക് ലഭിക്കുന്നത്.

holiday