വീടുകളിൽ ഭക്ഷണം പാകം ചെയ്ത് വിൽക്കുന്നവർ ജാഗ്രതൈ; പിടിവീണാൽ അറസ്റ്റും നിയമനടപടിയും നേരിടേണ്ടി വരുമെന്ന് കുവൈറ്റ്

അനുമതിയില്ലാതെ വിൽപന നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം. ലൈസൻസില്ലാതെ ഇത്തരം സംരംഭങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ മന്ത്രാലയം പ്രത്യേക പരിശോധന ആരംഭിച്ചു.

author-image
Ashraf Kalathode
New Update
111745

https://www.arabtimesonline.com/news/cooking-at-home-for-sale-kuwait-warns-of-arrests-and-prosecution/

കുവൈറ്റ് സിറ്റി: വീടുകളിൽ ഭക്ഷണം പാകം ചെയ്ത് അനുമതിയില്ലാതെ വിൽപന നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം. ലൈസൻസില്ലാതെ ഇത്തരം സംരംഭങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ മന്ത്രാലയം പ്രത്യേക പരിശോധന ആരംഭിച്ചു. സോഷ്യൽ മീഡിയ വഴിയുള്ള പരസ്യങ്ങൾ നിരീക്ഷിച്ചാണ് പ്രധാനമായും നടപടി സ്വീകരിക്കുന്നത്. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു നീക്കമെന്ന് മന്ത്രാലയം വ്യക്തമാക്കി.

വീടുകളിൽ ഇത്തരം ഭക്ഷണ വിൽപന സംരംഭങ്ങൾ തുടങ്ങുന്നതിന് മന്ത്രാലയത്തിൽ നിന്നുള്ള വാണിജ്യ ലൈസൻസും (Commercial License) പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിൽ നിന്നുള്ള ആരോഗ്യ ലൈസൻസും (Health License) നിർബന്ധമാണ്. ആവശ്യമായ അനുമതിയില്ലാതെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കനത്ത പിഴയോ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. ലൈസൻസില്ലാത്ത ഇത്തരം ഭക്ഷണ വിതരണ കേന്ദ്രങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്നവർ എത്രയും വേഗം കൃത്യമായ ലൈസൻസുകൾ കരസ്ഥമാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

high wave warning