കുവൈറ്റ് വയനാട് ജില്ലാ അസോസിയേഷന് പുതിയ ഭാരവാഹികൾ; അജേഷ് സെബാസ്റ്റ്യൻ പ്രസിഡന്റ്

പ്രസിഡന്റ് ജിനേഷ് ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. യോഗത്തിൽ ജനറൽ സെക്രട്ടറി ഗിരീഷ് അണ്ടൂർ വളപ്പിൽ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഷൈൻ ബാബു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

author-image
Ashraf Kalathode
New Update
14551229538898367121

കുവൈറ്റ് സിറ്റി: കുവൈറ്റ് വയനാട് ജില്ലാ അസോസിയേഷന്റെ (KWA) 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജേഷ് സെബാസ്റ്റ്യൻ പ്രസിഡന്റായും എബി ജോയ് ജനറൽ സെക്രട്ടറിയായും ചുമതലയേൽക്കും.

പ്രസിഡന്റ് ജിനേഷ് ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. യോഗത്തിൽ ജനറൽ സെക്രട്ടറി ഗിരീഷ് അണ്ടൂർ വളപ്പിൽ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഷൈൻ ബാബു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അസോസിയേഷന്റെ കീഴിലുള്ള സോഷ്യൽ വെൽഫെയർ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഷിബു സി. മാത്യു വിശദീകരിച്ചു.

രക്ഷാധികാരി ബാബുജി ബത്തേരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭരണസമിതി നിലവിൽ വന്നത്.

പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: അജേഷ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ്: അലക്സ് മാനന്തവാടി, ജനറൽ സെക്രട്ടറി: എബി ജോയ്, ജോയിന്റ് സെക്രട്ടറി: മഞ്ജുഷ സിബി, ട്രഷറർ: ഷിബു സി. മാത്യു, ജോയിന്റ് ട്രഷറർ: ഷിനോജ് ഫിലിപ്പ്

മറ്റ് പ്രധാന ചുമതലക്കാർ: ജസ്റ്റിൻ ജോസ് (സോഷ്യൽ വെൽഫെയർ കൺവീനർ), അസൈനർ പി.എസ് (ജോയിന്റ് കൺവീനർ), ജിഷ മധു (ആർട്സ് കൺവീനർ), ലിബിൻ വി.എസ് (സ്പോർട്സ് കൺവീനർ), മൻസൂർ അലി (മീഡിയ കൺവീനർ), ജെസ്ന മൻസൂർ (വനിതാവേദി കൺവീനർ), ടോംസി ജോണി (വനിതാവേദി സെക്രട്ടറി).

വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഷൈൻ ബാബു, രാജേഷ് എം.ആർ (ഫഹാഹീൽ), വിനീഷ് ജോർജ്, സ്മിജോഷ് ചുമ്മാർ (അബ്ബാസിയ), സനീഷ് മാത്യു, ഷിജി ജോസഫ് (സാൽമിയ), മനോജ് രാജപ്പൻ, അനിൽ എൽദോ (ഫർവാനിയ) എന്നിവരെ ഏരിയ കൺവീനർമാരായി തിരഞ്ഞെടുത്തു.

വരും വർഷങ്ങളിൽ കുവൈറ്റിലെ വയനാട് സ്വദേശികളുടെ ക്ഷേമത്തിനായി വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു. യോഗത്തിന് ജോയിന്റ് സെക്രട്ടറി എബി ജോയ് സ്വാഗതം ആശംസിച്ചു. ലിബിൻ വി.എസ്, ജിഷ മധു, ജെസ്ന മൻസൂർ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.

districts