കുവൈറ്റിലെ സാമൂഹിക പ്രവർത്തകൻ യു.എ. അബ്ദുൽ കലാം അന്തരിച്ചു

ദീർഘകാലം കുവൈറ്റിൽ പ്രവാസിയായിരുന്ന അദ്ദേഹം, അവിടുത്തെ മലയാളി സമൂഹത്തിനിടയിൽ കരുത്തുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിരുന്നു. പരേതയായ ബീവിയാണ് മാതാവ്. ഭാര്യ: തമന്ന. മക്കൾ: മുഹ്സാദ്, ബിസ്ഹർ.

author-image
Ashraf Kalathode
New Update
62273

കൊച്ചി: കേരള അസോസിയേഷൻ കുവൈറ്റിന്റെ മുൻ ഭാരവാഹിയും കുവൈറ്റിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന യു.എ. അബ്ദുൽ കലാം (55) അന്തരിച്ചു. ഫോർട്ടുകൊച്ചി പട്ടാളം മെക്കൻസി ഗാർഡൻ ഉണ്ണിയമ്പാട്ട് വീട്ടിൽ പരേതനായ യു.എ. അബ്ദുല്ലയുടെ മകനാണ്.

ദീർഘകാലം കുവൈറ്റിൽ പ്രവാസിയായിരുന്ന അദ്ദേഹം, അവിടുത്തെ മലയാളി സമൂഹത്തിനിടയിൽ കരുത്തുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിരുന്നു. പരേതയായ ബീവിയാണ് മാതാവ്. ഭാര്യ: തമന്ന. മക്കൾ: മുഹ്സാദ്, ബിസ്ഹർ.

കബറടക്കം ജനുവരി 26 തിങ്കളാഴ്ച രാത്രി 11.30-ന് മട്ടാഞ്ചേരി പടിഞ്ഞാറെക്കോട് മുഹിയുദ്ധീൻ പള്ളി കബർസ്ഥാനിൽ നടന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കേരള അസോസിയേഷൻ കുവൈറ്റ്‌ കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. കുവൈറ്റിലെ വിവിധ സാമൂഹിക സംഘടനകളും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

passes away