ദുബായ്: ബ്രൂണൈയുടെ ഇന്ത്യാ കോമണ്‍വെല്‍ത്ത് ട്രേഡ് കൗണ്‍സില്‍ ഓണററി ട്രേഡ് കമ്മീഷണറായി നിയമിതനായ ഗുരു വിചാരധാര രക്ഷാധികാരിയും ദുബായിലെ എക്സ്പേര്‍ട്ട് മറൈന്‍ സര്‍വ്വീസ് കമ്പിനി ചെയര്‍മാനും വ്യവസായിയുമായ എന്‍എം പണിക്കരെ ഗുരു വിചാരധാര സെന്‍ട്രല്‍ കമ്മിറ്റി യുടെ നേതൃത്വത്തില്‍ ആദരിച്ചു. ദുബായി ലാവണ്ടര്‍ ഹോട്ടലില്‍ വച്ച് നടന്ന അനുമോദന യോഗത്തില്‍ പ്രസിഡന്റ് പി.ജി.രാജേന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു.
വേല്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ ജോണ്‍ മത്തായി യോഗം ഉദ്ഘാടനം ചെയ്തു. ഒ.പി.വിശ്വംഭരന്‍ സ്വാഗതവും പ്രഭാകരന്‍ പയ്യന്നൂര്‍ കൃതജ്ഞതയും പറഞ്ഞു. ഷാജി ശ്രീധരന്‍, ശ്യാം പ്രഭു, , ബിനു മനോഹര്‍,ഡയസ് ഇടിക്കുള, ബിജു സോമന്‍,വിഭു രഘുവരന്‍,സദാനന്ദന്‍, ഷൈലാദേവ്, ദേവരാജന്‍, സി.പി.മോഹന്‍, വിനു വിശ്വനാഥന്‍,വന്ദനാ മോഹന്‍, ദിവ്യാമണി, വിജയകുമാര്‍ ഇരിങ്ങാലക്കുട, സജി ശ്രീധരന്‍, വിജയകുമാര്‍, ബിജി കുമാര്‍, അര്‍ജുന്‍, രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മറൈന്‍ വ്യവസായ രംഗത്തുള്ള അന്താരാഷ്ട്ര വൈദഗ്ദ്ധ്യവും ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് നല്കിയ സംഭാവ നകളും അദ്ദേഹം നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കലാസാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളും അനുസ്മരിക്കപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇന്ത്യന്‍ ഇക്കണോമിക് ട്രേഡ് ഓര്‍ഗനൈസേഷന്റെയും ശുപാര്‍ശകളെ തുടര്‍ന്നാണ് ചങ പണിക്കരെ ബ്രൂണൈയുടെ ട്രേഡ് കമ്മീഷണറായി നിയമിച്ചത്.