തൊഴില്‍,താമസ,അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന പരിശോധനകളുമായി സൗദി ആഭ്യന്തര മന്ത്രാലയം;കഴിഞ്ഞ ഒരാഴ്ചയ്ക്കിടിയെ പിടിയിലായത് ഇരുപത്തി മൂവായിരത്തി എണ്ണൂറ്റി അറുപത്തിയഞ്ച് പേര്‍. സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടും നടത്തിയ സംയുക്ത പരിശോധനയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് നിയമലംഘകരെ പിടികൂടിയത്. 16,644 പേര്‍ ഇഖാമ പുതുക്കാത്തവരും ഹുറൂബ് കേസും മറ്റുമായി താമസ നിയമം ലംഘിച്ചവരാണ്. 3,896 പേര്‍ അതിര്‍ത്തി സുരക്ഷാലംഘകരാണ്. 3,325 പേര്‍ തൊഴില്‍ നിയമം ലംഘിച്ചവരാണ്,
നടപടികള്‍ നേരിടുന്ന 39,976 നിയമലംഘകരില്‍ 36,335 പുരുഷന്മാരും 3,669 സ്ത്രീകളുമാണുള്ളത്. അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യമൊരുക്കിയാല്‍ 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ 10 ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തും.