. ‘പ്രതിഭ കഥായനം 2025'; പ്രതിഭ കുവൈത്ത്’ ഒരു മുഴുനീള  കഥാശില്പശാല സംഘടിപ്പിക്കുന്നു

പ്രവാസി മലയാളി എഴുത്തുകാരുടെയും സാഹിത്യപ്രേമികളുടെയും വേദിയായ ‘പ്രതിഭകുവൈത്ത്’ ഒരു മുഴുനീള  കഥാശില്പശാല സംഘടിപ്പിക്കുന്നു

author-image
Ashraf Kalathode
New Update
WhatsApp Image 2025-11-29 at 7.55.05 AM

post Photograph: (me)

കുവൈത്ത് സിറ്റി: ജീവിത തിരക്കുകൾക്കിടയിൽ നമ്മുക്ക് നഷ്ടമാക്കുന്ന ഓർമ്മകളുടെ തീരത്തേക്കുള്ള ഒരു മടക്കയാത്ര ഇനി 6 ദിവസങ്ങൾ മാത്രം. പ്രവാസി മലയാളി എഴുത്തുകാരുടെയും സാഹിത്യപ്രേമികളുടെയും വേദിയായ ‘പ്രതിഭകുവൈത്ത്’ ഒരു മുഴുനീള  കഥാശില്പശാല സംഘടിപ്പിക്കുന്നു. ‘പ്രതിഭ കഥായനം 2025’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ ശില്പശാല 2025 ഡിസംബർ 5-ന് വെള്ളിയാഴ്ച ഫഹാഹീലിലെ കോഹിനൂർ ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ നടത്തപ്പെടും.

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ വി.ജെ. ജയിംസ്, വി.ആർ. സുധീഷ് എന്നിവർ നയിക്കുന്ന ഈ ശില്പശാല, കഥാരചനയിൽ താൽപര്യമുള്ളവർക്ക് പ്രചോദനവും മാർഗനിർദ്ദേശവും നൽകുന്ന അപൂർവ അവസരമായിരിക്കും. പ്രവാസി എഴുത്തുകാരുടെ സർഗ്ഗവാസനകളെ വളർത്തിയും സാഹിത്യരംഗത്ത് പുതുമുഖങ്ങളെ പരിചയപ്പെടുത്തിയും കൊണ്ടാണ് ‘പ്രതിഭ കുവൈത്ത്’ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.

കുവൈത്ത് സമൂഹത്തിനും കലാ-സാംസ്കാരിക രംഗത്തിനും നിർണായക സംഭാവനകൾ നൽകിയ വ്യക്തികളുടെ സാന്നിദ്ധ്യം പരിപാടിക്ക് വലിയ പ്രോത്സാഹനമാകുമെന്ന് സംഘാടക സമിതി അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ എല്ലാ സാഹിത്യപ്രേമികളെയും സംഘാടകർ ക്ഷണിച്ചിട്ടുണ്ട്, കൂടുതൽ വിവരങ്ങൾക്ക് പ്രതിഭ കുവൈറ്റ് – പ്രതിഭ കഥായനം 2025 സംഘാടക സമിതി ചെയർമാൻ: ജവാഹർ കെ എഞ്ചിനീയർ Mob: +965 9940 4146 ബന്ധപ്പെടേണ്ടതാണ്.

literature gulf countries