/kalakaumudi/media/media_files/2026/02/01/whats-2026-02-01-17-38-56.jpeg)
ലൂന
/filters:format(webp)/kalakaumudi/media/media_files/2026/02/01/wh-2026-02-01-17-39-16.jpeg)
നീ
എന്നെ
സ്നേഹിച്ചിരുന്നോ ?
ഞാനെന്തിന്
നിന്നെ
സ്നേഹിക്കണം ?!
നീ
എന്നെ
നോക്കാറുണ്ടായിരുന്നോ ?
ഞാനെന്തിന്
നിന്നെ നോക്കണം ?!
നിന്നെ
കാണാനായി
ഞാൻ വന്ന് നിൽക്കാറുണ്ട്,
നീ
എന്നെ
ഒരുമാത്രപോലും
നോക്കാതിരുന്നിട്ടും.
നിന്നെ
ഞാൻ
സ്നേഹിക്കുകയാണിന്നും ,
ഒരിക്കൽപോലും
നീയത്
തിരികെ
നൽകില്ലെന്നറിഞ്ഞിട്ടും
_________
ശാഫി എം.കെ മസ്കത്ത്
തിരുവനന്തപുരം സ്വദേശി.
ഒമാനിൽ ഒരു സ്വകാര്യ കമ്പനിയിൽ ഓഫീസ് സ്റ്റാഫായി വർക്ക് ചെയ്യുന്നു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
