മടപ്പള്ളി സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടന കുടുംബ സംഗമം നടത്തി

ചടങ്ങിൽ മാഫ് സെക്രട്ടറി വിനീഷ് വിജയൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അനീഷ് ടി. കെ അധ്യക്ഷത വഹിച്ചു. ട്രഷറർ രൂപേഷ് ഊരാളുങ്കൽ, ജോയിൻ സെക്രട്ടറി സുരേഷ്. പി. വി, വൈസ് പ്രസിഡന്റ് മുനീർ മുക്കാളി എന്നിവർ സംസാരിച്ചു.

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-15 at 1.43.02 PM

മനാമ: മടപ്പള്ളി സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടനയായ മാഫ് ബഹ്‌റൈൻ സംഘടിപ്പിച്ച കുടുംബ സംഗമം “മടപ്പള്ളി ഫെസ്റ്റ്” മനാമയിലെ ഹാപ്പി ഗാർഡനിൽ വെച്ച് ആഘോഷപൂർവം നടന്നു. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് ആഘോഷഭാവം പകർന്നു. സ്വരലയ ബഹ്‌റൈൻ അവതരിപ്പിച്ച കരോക്കെ ഗാനമേളയും പരിപാടിക്ക് മാറ്റ് കൂട്ടി.

ചടങ്ങിൽ മാഫ് സെക്രട്ടറി വിനീഷ് വിജയൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അനീഷ് ടി. കെ അധ്യക്ഷത വഹിച്ചു. ട്രഷറർ രൂപേഷ് ഊരാളുങ്കൽ, ജോയിൻ സെക്രട്ടറി സുരേഷ്. പി. വി, വൈസ് പ്രസിഡന്റ് മുനീർ മുക്കാളി എന്നിവർ സംസാരിച്ചു.  എക്സിക്യൂട്ടീവ് അംഗം രഞ്ജിത്ത് വി.പി,  ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


മടപ്പള്ളി സ്കൂൾ പൂർവ്വവിദ്യാർത്ഥിയും മാഫിന്റെ മുൻ രക്ഷാധികാരിയുമായ, ലോക കേരള സഭയിൽ അംഗത്വം ലഭിച്ച ശ്രീജിത്ത് പി. യെ ചടങ്ങിൽ ആദരിച്ചു. പ്രോഗ്രാം കൺവീനർ സജിത്ത് വെള്ളികുളങ്ങര നന്ദി  പറഞ്ഞു
പരിപാടിയിൽ നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

റഫീക് അബ്ബാസ്

fans association