'മെഡ്ഫ്‌ലൂയന്‍സ് 2025' തുംബെ മെഡിസിറ്റിയില്‍ സംഘടിപ്പിച്ചു

മെഡിക്കല്‍ വൈദഗ്ധ്യവും ഡിജിറ്റല്‍ സ്വാധീനവും തമ്മിലുള്ള അകലം പരിഹരിയ്ക്കുന്നതിനും, ആധുനിക ആരോഗ്യ സംരക്ഷണത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം പ്രയോജനപ്പെടുത്തുന്നതിനും മെഡ്ഫ്‌ലൂയന്‍സ് 2025' പ്രോഗ്രാമിന് കഴിഞ്ഞു.

author-image
Biju
New Update
dhf

അജ്മാന്‍: യുഎഇയിലെ ആദ്യത്തെ ഹെല്‍ത്ത്കെയര്‍ ഇന്‍ഫ്‌ലുവന്‍സേഴ്സ് മീറ്റായ 'മെഡ്ഫ്‌ലൂയന്‍സ് 2025' -ന്  തുംബെ ഹെല്‍ത്ത്കെയര്‍ ആതിഥേയത്വം വഹിച്ചു. അജ്മാനിലെ തുംബെ മെഡിസിറ്റിയില്‍ നടന്ന പരിപാടിയില്‍ 250 ആരോഗ്യപരിപാലന വിദഗ്ദ്ധരും സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തുന്നവരും ഡിജിറ്റല്‍ സ്ട്രാറ്റജിസ്റ്റുകളും പങ്കെടുത്തു. 'മെഡ്ഫ്‌ലൂയന്‍സ് 2025' പ്രോഗ്രാമിന്റെ വിശദാംശങ്ങള്‍ 25 ദശലക്ഷം ആളുകളില്‍ എത്തിയ്ക്കുന്നതിന് സംഘാടകര്‍ക്ക് കഴിഞ്ഞു.  

മെഡിക്കല്‍ വൈദഗ്ധ്യവും ഡിജിറ്റല്‍ സ്വാധീനവും തമ്മിലുള്ള അകലം പരിഹരിയ്ക്കുന്നതിനും, ആധുനിക ആരോഗ്യ സംരക്ഷണത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം പ്രയോജനപ്പെടുത്തുന്നതിനും മെഡ്ഫ്‌ലൂയന്‍സ് 2025' പ്രോഗ്രാമിന് കഴിഞ്ഞു.  

മെഡിക്കല്‍ ബ്രാന്‍ഡിംഗ് മെച്ചപ്പെടുത്താനും, തെറ്റായ വിവരങ്ങള്‍ പ്രതിരോധിയ്ക്കുവാനും, രോഗികളുടെ ആവിശ്യങ്ങള്‍ മെച്ചപ്പെടുത്താനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നതായിരുന്നു 'മെഡ്ഫ്‌ലൂയന്‍സ് 2025' പ്രോഗ്രാം.      
 
തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡണ്ട് ഡോ. തുംബൈ മൊയ്തീന്‍ 'മെഡ്ഫ്‌ലൂയന്‍സ് 2025' പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണ മേഖലയുടെ വളര്‍ച്ചയ്ക്കും വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാലന വിദഗ്ധര്‍ ഫലപ്രദമായി സോഷ്യല്‍ മീഡിയ ഉപകരിയ്ക്കണമെന്ന് ഡോ. തുംബൈ മൊയ്തീന്‍ പറഞ്ഞു. ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ കമ്മ്യൂണിക്കേഷന്റെ വികസന പ്രക്രീയയെ കുറിച്ച് മാസ് ഹക്കിം, ഡോ. ഹാസിയ, മീഡിയ സംരംഭകയായ ജുമാന ഖാന്‍ & മഹ്ദി ഷാഫി എന്നിവര്‍ പ്രസംഗിച്ചു.  

ദന്തചികിത്സയും സോഷ്യല്‍ മീഡിയയും, പുനരധിവാസവും ഡിജിറ്റല്‍ ഇടപെടലും, ഫിസിയോതെറാപ്പിയിലൂടെയും പുനരധിവാസത്തിലൂടെയും രോഗികളെ പിന്തുണയ്ക്കുന്നതില്‍ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികളുടെ സ്വാധീനം, ഹെല്‍ത്ത്കെയര്‍ & എഐ - ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ സ്ട്രാറ്റജികളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പങ്ക്, സൗന്ദര്യശാസ്ത്രവും ആന്റി-ഏജിംഗും തുടങ്ങിയ വിഷയങ്ങളില്‍ ഡിജിറ്റല്‍ മീഡിയയുടെ സ്വാധീനത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് പ്രഭാഷണങ്ങളും ചര്‍ച്ചകളും പ്രോഗ്രാമിനോടനുബന്ധിച്ചു നടന്നു.  

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്തുന്ന പ്രമുഖര്‍ക്ക് തുംബെ ഹെല്‍ത്ത്കെയര്‍ വൈസ് പ്രസിഡണ്ട്  അക്ബര്‍ മൊയ്തീന്‍ തുംബെ അവാര്‍ഡുകള്‍ സമ്മാനിച്ചു.വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ തത്സമയ സ്ട്രീമിംഗിലൂടെ 25 ദശലക്ഷം പ്രേക്ഷകരിലേക്ക് 'മെഡ്ഫ്‌ലൂയന്‍സ് 2025' പ്രോഗ്രാം എത്തിയ്ക്കുവാന്‍ കഴിഞ്ഞു. വിശ്വസനീയമായ ആരോഗ്യ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിലും തെറ്റായ വിവരങ്ങള്‍ ഇല്ലാതാക്കുന്നതിലും ആരോഗ്യപരിപാലന വിദഗ്ധരും പൊതുജനങ്ങളും തമ്മില്‍ ശക്തമായ ബന്ധം വളര്‍ത്തിയെടുക്കുന്നതിലും സോഷ്യല്‍ മീഡിയയുടെ ശക്തി അടയാളപ്പെടുത്തുവാന്‍  'മെഡ്ഫ്‌ലൂയന്‍സ് 2025' പ്രോഗ്രാമിന് കഴിഞ്ഞു.  

'മെഡ്ഫ്‌ലൂയന്‍സ് 2025' കേവലം ഒരു പ്രോഗ്രാമിലുപരി ആഗോളതലത്തില്‍ ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് ആശയവിനിമയം നടത്താനും, ആരോഗ്യ മേഖലയെ  ശാക്തീകരിക്കാനും കഴിയുന്ന പ്രസ്ഥാനമാണെന്ന് ഡോ. തുംബൈ മൊയ്തീന്‍ പറഞ്ഞു. ഹെല്‍ത്ത്കെയര്‍ പ്രൊഫഷണലുകള്‍, ഡിജിറ്റല്‍ സ്ട്രാറ്റജിസ്റ്റുകള്‍, അക വിദഗ്ധര്‍ എന്നിവരെ ഒരുമിപ്പിച്ചു ഒരു വാര്‍ഷിക ആഗോള കോണ്‍ഫറന്‍സിലേക്ക് മെഡ്ഫ്‌ലൂയന്‍സ് വികസിപ്പിക്കാനുള്ള പദ്ധതികളും ഡോ. തുംബൈ മൊയ്തീന്‍ പ്രഖ്യാപിച്ചു.

 

dubai ajman