മലബാർ മഹോത്സവം: ആഘോഷപ്പൊലിമയിലേക്ക് കുവൈറ്റ്; ഒരുക്കങ്ങൾ പൂർത്തിയായി

'മലബാർ മഹോത്സവ'ത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കോഴിക്കോട് ജില്ലാ എൻ.ആർ.ഐ. അസോസിയേഷൻ (കെ.ഡി.എൻ.എ) ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിലാണ് പ്രവാസികൾ ഏറെ കാത്തിരിക്കുന്ന

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-05 at 3.00.43 PM


കുവൈറ്റ് സിറ്റി: മലബാർ സംസ്കാരത്തിന്റെ പെരുമയും കലാവൈഭവവും പ്രവാസലോകത്ത് പുനരാവിഷ്കരിക്കുന്ന 'മലബാർ മഹോത്സവ'ത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കോഴിക്കോട് ജില്ലാ എൻ.ആർ.ഐ. അസോസിയേഷൻ (കെ.ഡി.എൻ.എ) ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിലാണ് പ്രവാസികൾ ഏറെ കാത്തിരിക്കുന്ന ഈ മെഗാ ഇവന്റ് അരങ്ങേറുന്നത്.

images

മുഖ്യാതിഥിയായി ഹരീഷ് പേരടി; സംഗീത വിരുന്നൊരുക്കാൻ മഞ്ജരി, പ്രശസ്ത ചലച്ചിത്ര താരം ഹരീഷ് പേരടി മഹോത്സവത്തിന്റെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്ത പിന്നണി ഗായിക മഞ്ജരിയും സംഘവും അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് കൺസേർട്ട് കാണികൾക്ക് സംഗീത വിരുന്നേകും.

Manjari

മലബാറിന്റെ തനിമയും അറബ് സംസ്കാരവും കോർത്തിണക്കിയുള്ള വിപുലമായ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്, അറബ് പാരമ്പര്യം വിളിച്ചോതുന്ന നൃത്തങ്ങൾ, ഗായകൻ ആസിഫ് കാപ്പാട് അവതരിപ്പിക്കുന്ന ഗാനമേള, റാഫി കല്ലായ്, സമീർ വെള്ളയിൽ എന്നിവർ നയിക്കുന്ന ഗസൽ സന്ധ്യ.

കുവൈറ്റിലെ മുഴുവൻ മലയാളി സമൂഹത്തെയും ഈ സാംസ്കാരിക വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി കെ.ഡി.എൻ.എ പ്രസിഡന്റ് സന്തോഷ് പുനത്തിൽ, ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് എന്നിവർ അറിയിച്ചു. തിരക്ക് ഒഴിവാക്കാൻ ഉച്ചയ്ക്ക് 3 മണിക്ക് മുൻപായി തന്നെ കാണികൾ മൈതാനത്ത് എത്തിച്ചേരണമെന്നും സ്വാഗത സംഘം അഭ്യർത്ഥിച്ചു.

തീയതി: 2026 ഫെബ്രുവരി 5 റിപ്പോർട്ട്: പ്രത്യേക ലേഖകൻ, കുവൈറ്റ്, അവലംബം: KDNA Official Release / Local News Desk

KDPrathapan