/kalakaumudi/media/media_files/2025/07/22/dr-dhanalakshmi-death-2025-07-22-12-45-30.jpg)
അബുദാബി: മലയാളി വനിതാ ഡോക്ടറെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കണ്ണൂര്‍ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് മരിച്ചത്. 54 വയസായിരുന്നു. ഇന്നലെ രാത്രി മുസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി. മുസഫ ലൈഫ് കെയര്‍ ആശുപത്രിയില്‍ ദന്ത ഡോക്ടര്‍ ആയിരുന്നു.ഭര്‍ത്താവ് സുജിത് നാട്ടിലാണ് ,കുട്ടികളില്ല.