/kalakaumudi/media/media_files/2026/02/03/385226357986055080-2026-02-03-12-37-18.jpg)
കുവൈത്ത് സിറ്റി: കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശിയായ പ്രവാസി കുവൈത്തിൽ അന്തരിച്ചു. കുണ്ടുങ്ങൽ ഡി.വി. ആലിക്കോയ (59) ആണ് ജാബിർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പരേതരായ സി.പി. കുഞ്ഞായിൻ്റെയും പള്ളിയാളി സൈനബയുടെയും മകനാണ്. ഭാര്യ: റോസ്‌ന മണ്ണാലത്ത് (മാളിക്കടവ്). മക്കൾ: അബ്ദുൽ ബാസിത്ത്, മുഹമ്മദ് ബാസിൽ, മുഹമ്മദ് ബസീം.
സഹോദരങ്ങൾ: ഗഫൂർ, മുജീബ്, നൂർജഹാൻ, കദീജ. (ബീരാൻ കോയ, മമ്മു, ഇസ്‌മായിൽ, മറിയംബി, മൊയ്തീൻ കോയ, മുസ്തഫ, അബൂബക്കർ, ഇബ്രാഹിം, സെൽമാബി, സുഹറാബി എന്നിവർ പരേതരാണ്).
ആശുപത്രി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
