/kalakaumudi/media/media_files/2026/02/06/jakshh-2026-02-06-19-51-22.jpg)
കുവൈറ്റ് സിറ്റി: താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു. കോഴിക്കോട് ഫറോക്ക് കോളേജ് പരുത്തിപ്പാറ സ്വദേശി കൂടംവെട്ടി അനീഷ് കുമാർ (43) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുവൈത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. സജിതയാണ് ഭാര്യ. ശ്രീ പൗർണമി, വിഷ്ണുദാസ് എന്നിവർ മക്കളാണ്.
പരേതനോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഫറോക്കിലെ പരുത്തിപ്പാറയിലുള്ള സ്വവസതിയിലായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
