കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു; വിടവാങ്ങിയത് പത്തനംതിട്ട സ്വദേശി

മംഗഫ് ബ്ലോക്ക് 4-ലെ താമസസ്ഥലത്തുവെച്ചായിരുന്നു അന്ത്യം. ജനറൽ കോൺട്രാക്റ്റിങ് ഫോർ ബിൽഡിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ജിബി. അപ്രതീക്ഷിതമായി ഉണ്ടായ ഈ വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

author-image
Ashraf Kalathode
New Update
daed

കുവൈത്ത് സിറ്റി: പ്രവാസലോകത്തെ നോവാക്കി വീണ്ടും ഒരു മലയാളി കൂടി യാത്രയായി. കുവൈത്തിലെ മംഗഫിൽ താമസിക്കുന്ന പത്തനംതിട്ട കറ്റാനം സ്വദേശി ജിബി ജോർജ് (42) ആണ് ഫ്ലാറ്റിൽ കുഴഞ്ഞുവീണ് മരണപ്പെട്ടത്.

download

മംഗഫ് ബ്ലോക്ക് 4-ലെ താമസസ്ഥലത്തുവെച്ചായിരുന്നു അന്ത്യം. ജനറൽ കോൺട്രാക്റ്റിങ് ഫോർ ബിൽഡിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ജിബി. അപ്രതീക്ഷിതമായി ഉണ്ടായ ഈ വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

കുടുംബം: ഭാര്യയും ഒരു മകനുമാണ് ജിബിക്കുള്ളത്.

നിലവിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ കുവൈത്തിൽ പുരോഗമിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയാലുടൻ മൃതദേഹം പത്തനംതിട്ടയിലെ സ്വവസതിയിലേക്ക് കൊണ്ടുപോകും.

Four Malayali youths