/kalakaumudi/media/media_files/2025/02/04/Ic0wgEThoBhfNYK7pQLD.webp)
youth Photograph: (media )
റിയാദില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു റിയാദിലെ ഷുമൈസിയില്‍ മലയാളിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മൂവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരാണ് മരിച്ചത്. 47 വയസ്സായിരുന്നു. വാഹനവും ഫോണും ലാപ്‌ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഷമീര്‍ അലിയാര്‍ റൂമിലെത്തിയിട്ടും വിവരമില്ലാതായപ്പോള്‍ സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തുകയായിരുന്നു. റൂമില്‍ വെച്ച് മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചതായായാണ് സുഹൃത്തുക്കള്‍ കരുതുന്നത്. കാണാതായ വിവരം പൊലീസില്‍ അറിയച്ചപ്പോഴാണ് മരണപ്പെട്ട വിവരം അറിയുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.