സൗദി പൗരനെ വെടിവച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി

കേസില്‍ പ്രതിക്ക് വധശിക്ഷ കോടതി വിധിച്ചിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ മക്കള്‍ക്ക് പ്രായപൂര്‍ത്തിയായ ശേഷം വധശിക്ഷ നടപ്പാക്കുന്നതില്‍ അവരുടെ അഭിപ്രായം കൂടി പരിഗണിക്കുന്നതിന് വേണ്ടി ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കുകയായിരുന്നു.

author-image
Vishnupriya
New Update
dc

റിയാദ്: സൗദി അറേബ്യയില്‍ കൊലക്കേസ് പ്രതിയായ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി. മക്ക പ്രവിശ്യയിലാണ് സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കിയത്. സൗദി പൗരന്‍ ശര്‍ഖി ബിന്‍ ശാവൂസ് ബിന്‍ അഹ്മദ് അല്‍ഹര്‍ബിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ അഹ്മദ് ആലുജാബിര്‍ അല്‍ഹര്‍ബിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.

നേരത്തെ കേസില്‍ പ്രതിക്ക് വധശിക്ഷ കോടതി വിധിച്ചിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ മക്കള്‍ക്ക് പ്രായപൂര്‍ത്തിയായ ശേഷം വധശിക്ഷ നടപ്പാക്കുന്നതില്‍ അവരുടെ അഭിപ്രായം കൂടി പരിഗണിക്കുന്നതിന് വേണ്ടി ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ പ്രായപൂര്‍ത്തിയായ മക്കളും ശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഈ വിവരം കോടതിയെ അറിയിച്ചു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ സല്‍മാന്‍ രാജാവിന്‍റെ അനുമതി ലഭിക്കുകയും ചെയ്തതോടെയാണ് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കിയത്.

Saudi murder execution of death penalty