റാസൽഖൈമ : മർത്ത മറിയം വനിതാസമാജം UAE സോൺ വാർഷിക പ്രവർത്തനങ്ങളുടെ ഉദ്ഘാടനം റാസൽഖൈമ സെൻ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ചെന്നൈ ഭദ്രാസന മെത്രാപ്പോലീത്തയും ബാംഗ്ലൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സീനോസ് നിർവഹിച്ചു.മർത്ത മറിയം വനിതാസമാജം UAE സോൺ പ്രസിഡണ്ട് ഫാ.സിറിൽ വർഗീസ് അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ UAE -ലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
ഫാ.ജാക്സൺ എം.ജോൺ,റാസൽഖൈമ സെൻറ് മേരീസ് ഇടവക സെക്രട്ടറി ഗീവർഗീസ് ടി.സാം,ബാംഗ്ലൂർ ഭദ്രാസന കൗൺസിൽ അംഗം സ്റ്റാൻലി തോംസൺ, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗം ബേബി തങ്കച്ചൻ,മുൻ സോണൽ സെക്രട്ടറി സുജ ഷാജി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.റാസൽഖൈമ യൂണിറ്റ് സെക്രട്ടറി മിനി വിനോദ് കുര്യൻ സ്വാഗതവും UAE സോണൽ സെക്രട്ടറി അഡ്വ.ജയിൻ അരുൺ നന്ദിയും പറഞ്ഞു