/kalakaumudi/media/media_files/2025/07/06/gulf-news-2025-07-06-17-36-16.jpeg)
ബഷീര്‍ വടകര
ഷാര്‍ജ: moms and wives app അഭ്യസ്തവിദ്യകള്‍ക്കും സാധാരണ വീട്ടമ്മമാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനം ഉണ്ടാക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മോംമ്‌സ് ആന്‍ഡ് വൈവ്‌സ് ആപ്പ് യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന ചടങ്ങില്‍ സിനിമാതാരങ്ങളായ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, മംമ്ത മോഹന്‍ദാസ്, നവ്യാ നായര്‍, ജുമൈല ദില്‍ഷാദ്, മോംമ്‌സ് ആന്‍ഡ് വൈവ്‌സ് സിഇഒ മുഹമ്മദ് ദില്‍ഷാദ് എന്നിവര്‍ ചേര്‍ന്ന് ആപ്പ് ലോഞ്ച് ചെയ്തു.എം.കെ. മുനീര്‍ എംഎല്‍എ, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ജീവിത ചെലവ് വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ചെറുതാണെങ്കിലും വലുതാണെങ്കിലും സ്വന്തമായി വരുമാനമുണ്ടാവുക എന്നത് എല്ലാ കുടുംബത്തിന്റെയും അതിജീവനത്തിന്റെ ഭാഗമാണ്. ഒരു ആഗോള സ്ത്രീ കൂട്ടായ്മയുടെ ഭാഗമാകാന്‍ സാധിക്കുന്ന തരത്തില്‍ സ്ത്രീകളെ സാമ്പത്തി സ്വാതന്ത്ര്യത്തിലേക്കും ഉയര്‍ന്ന ജീവിത നിലവാരത്തിലേക്കും മാറ്റുക എന്നതാണ് ഇത്തരമൊരു ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഹമ്മദ് ദില്‍ഷാദ് പറഞ്ഞു.ലോകത്തിന്റെ വിശാലമയ സാധ്യതയിലേക്കാണ് വാതില്‍ തുറക്കുന്ന മഹത്തായ ആശയമാണിതെന്ന് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര അഭിപ്രായപ്പെട്ടു.
വളരെ ചെറിയ ആശയങ്ങള്‍ പോലും വലിയ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ഈ ആപ്പ് വഴിവെക്കുമെന്ന് പ്രശസ്ത നടി മംമ്ത മോഹന്‍ദാസ് പറഞ്ഞു. സിനിമാ താരങ്ങളായ രമേഷ് പിഷാരടി, അനാര്‍ക്കലി മരിക്കാര്‍, നേഹ നാസ്‌നിന്‍ എന്നിവര്‍ പങ്കെടുത്തു. പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും മോംമ്‌സ് ആന്‍ഡ് വൈവ്‌സ് ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.