/kalakaumudi/media/media_files/srAUZZ9Kodck3Tky5ZOA.jpg)
ദുബായ്: അക്കാഫ് പൊന്നോണക്കാഴ്ചയുടെ ഭാഗമായി നടത്തിയ മാതൃവന്ദനത്തിൽ പങ്കെടുക്കാനെത്തിയ അമ്മമാർ അക്കാഫിന്റെ സ്നേഹവായ്പ് ഏറ്റുവാങ്ങി കേരളത്തിലേക്ക് തിരിച്ചു യാത്രയായി.
രൂപീകരണത്തിന്റെ 26 വർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായി 26 അമ്മമാരെയാണ് ഇത്തവണ അക്കാഫ് മാതൃവന്ദനത്തിനെത്തിച്ചത്. കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന ദുബായിലെ പ്രവാസി മലയാളികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ അമ്മമാരാണ് അക്കാഫ് സംഘടിപ്പിച്ച മാതൃവന്ദനത്തിൽ പങ്കെടുക്കാൻ ഒരാഴ്ച മുൻപ് ദുബായിലെത്തിയത്. സെപ്റ്റംബർ 12 നു ദുബായിലെത്തിയ അമ്മമാർ തിരുവോണദിനത്തിൽ വേൾഡ്ട്രേഡ് സെന്ററിൽ
നടന്ന അക്കാഫ് പൊന്നോണക്കാഴ്ചയിൽ അക്കാഫ് അസോസിയേഷന്റെ ആദരവ് ഏറ്റുവാങ്ങി. മുൻ നെതർലൻഡ്സ് അംബാസഡറും , മുൻ ഇന്ത്യൻ കോൺസുൽ ജനറലുമായ ഡോ വേണു രാജാമണി അമ്മമാർക്ക് ആദരവേകിക്കൊണ്ട് സ്നേഹസന്ദേശം നൽകി. അബുദാബിയിലെ ഗ്രാന്റ്മോസ്ക്, ബാപ്സ് ഹിന്ദു മന്ദിർ, എമിറേറ്റ്സ് പാലസ് ഹോട്ടൽ, ദുബായ് മാൾ, ബുർജ്ഖലീഫ , ഡിസേർട്ട് സഫാരി തുടങ്ങിയവയൊക്കെ സന്ദർശിച്ചതിനു ശേഷം ഇന്നലെയാണ്, മനസ്സുനിറയെ സ്നേഹവും കൈനിറയെ സമ്മാനപ്പൊതികളുമായി അമ്മമാർ കേരളത്തിലേക്ക് തിരിച്ചു യാത്രയായത്.
അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ദീപു എ എസ്, ട്രഷറർ നൗഷാദ് മുഹമ്മദ്, ഡയറക്ടർ ബോർഡ് മെമ്പർ ഷൈൻ ചന്ദ്രസേനൻ, മാതൃവന്ദനം കമ്മിറ്റി കൺവീനർ ബൈജു കെ എസ്, കോർഡിനേറ്റർ ഫൈസൽ കാളിയത്ത്, പൊന്നോണക്കാഴ്ച ജോയിന്റ് ജനറൽകൺവീനർമാരായ മൻസൂർ സി പി, ഡോ ജയശ്രീ , അഡ്വ. സഞ്ജുകൃഷണൻ , എ വി ചന്ദ്രൻ എന്നിവർ ചേർന്നാണ് അമ്മമാരെ നാട്ടിലേക്ക് യാത്രയാക്കിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
