അക്കാഫ് അസോസിയേഷന്റെ എം ടി അനുസ്മരണം

അക്കാഫ് അസ്സോസിയേഷൻ ലിറ്റററി ക്ലബ്ബിൻറെ സാഹിത്യപരിപാടിയായ "വാക്കു പൂക്കും കാലം" മൂന്നാം ഘട്ടം അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ നാമധേയത്തിലുള്ള എം ടി നഗറിൽ വെച്ച് നടത്തി

author-image
Rajesh T L
New Update
KK

ദുബായ്: അക്കാഫ് അസ്സോസിയേഷൻ ലിറ്റററി ക്ലബ്ബിൻറെ സാഹിത്യപരിപാടിയായ "വാക്കു പൂക്കും കാലം" മൂന്നാം ഘട്ടം അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ നാമധേയത്തിലുള്ള എം ടി നഗറിൽ വെച്ച് നടത്തി.പ്രശസ്ത എഴുത്തുകാരൻ സജീവ് എടത്താടൻ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്വന്തം ജീവിതത്തിലെ രസകരമായ സാഹിത്യാനുഭവങ്ങൾ പങ്കുവെക്കുകയും സദസ്സിലുണ്ടായിരുന്നവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തു.

അക്കാഫ് അസ്സോസിയേഷൻ ഡയറക്ടർ ബോർഡ് അംഗം മച്ചിങ്ങൽ രാധാകൃഷ്ണൻ എം. ടി. വാസുദേവൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ട  എം.ടി.യുടെ ഓർമ്മകൾക്ക് മുൻപിൽ അക്കാഫ് അസ്സോസിയേഷൻ സ്മരണാഞ്ജലി അർപ്പിച്ചു. 

പ്രസാധകലോകത്ത് ചരിത്രം സൃഷ്‌ടിച്ച അക്കാഫ് അസ്സോസിയേഷൻ ലിറ്റററി ക്ലബ്ബിന്റെയും ഹരിതം ബുക്സിന്റെയും സംയുക്ത സംരംഭമായ "അക്കാഫ് എൻറെ കലാലയം"സീരീസിൻറെ രണ്ടാം പതിപ്പിൽ കലാലയ ഓർമ്മകളുമായി പ്രസിദ്ധീകരിച്ച ആ നാലുവർഷങ്ങൾ 2.0 (മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്,കോതമംഗലം),എന്റെ കായൽ കലാലയം (ഡി ബി കോളേജ്, ശാസ്താംകോട്ട), സ്‌മാർത്ഥ (ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി - ഫിസാറ്റ്),മഞ്ഞുതുള്ളികൾ (ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, ഇടുക്കി), ഗുൽമോഹർ പൂത്ത കാലം (കെ കെ ടി എം ഗവണ്മെന്റ് കോളേജ്, കൊടുങ്ങല്ലൂർ), പ്രിയ പരിചിത നേരങ്ങൾ (എസ്. എൻ. കോളേജ്, കൊല്ലം), കാമ്പസ് കിസ്സ (സർ സയ്യദ് കോളേജ് തളിപ്പറമ്പ്), അരമതിൽ ചിന്തുകൾ (ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർ),ബോധിവൃക്ഷത്തണലിൽ (സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, കോഴിക്കോട്),സ്‌മൃതിലയം (ക്രിസ്ത്യൻ കോളേജ്, ചെങ്ങന്നൂർ) എന്നീ പത്തു പുസ്തകങ്ങളുടെ എഡിറ്റർമാർ തങ്ങളുടെ പുസ്തകങ്ങളുടെ സൃഷ്ടിക്കു പിന്നിലുള്ള പ്രയത്നങ്ങളും അനുഭവങ്ങളും അവതരിപ്പിച്ചു. തുടർന്ന്, പുസ്തകപ്രസാധന സർട്ടിഫിക്കറ്റുകൾ മുഖ്യാതിഥിയായ സജീവൻ എടത്താടനിൽ നിന്നും വിവിധ കോളേജ് പ്രതിനിധികൾ ഏറ്റുവാങ്ങി.

അക്കാഫ് അസ്സോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, സെക്രട്ടറി ദീപു എ. എസ്.,ട്രഷറർ നൗഷാദ് മുഹമ്മദ്,ഡയറക്ടർ ബോർഡ് അംഗം ഷൈൻ ചന്ദ്രസേനൻ, ലിറ്റററി ക്ലബ്ബ് ജോയിന്റ് കൺവീനർമാരായ ലക്ഷ്മി ഷിബു, സഞ്ജു പിള്ള, ഫെബിൻ ജോൺ,മുതിർന്ന അംഗങ്ങളായ രാജേഷ് പിള്ള, ഗിരീഷ് മേനോൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു

m t vasudevan nair