/kalakaumudi/media/media_files/2025/01/13/OmeRQFEEjwHkdlPOn4LF.jpg)
തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളെ സന്ദര്‍ശിയ്ക്കുന്നതിനായി അറബ് വ്യവസായി മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അല്‍ മര്‍സൂഖി കേരളത്തിലെത്തി.
സ്വാതി തിരുനാള്‍ മഹാരാജാവിന്റെ പേരില്‍ ആരംഭിയ്ക്കുന്ന സ്‌കൂള്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുവാന്‍ ആണ് എത്തിയത്. തിരുവിതാംകൂര്‍ രാജവംശകാലം മുതല്‍ വിദ്യാഭ്യാസ മേഖലയില്‍ വിവിധ സമുദായങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിന്റെ ഭാഗമായി പട്ടം സെന്റ് മേരീസ് കത്രീഡല്‍ സന്ദര്‍ശിച്ചത്.
വികാരി ജനറാള്‍ ഫാദര്‍ തോമസ് കയ്യാലയ്ക്കല്‍, ഫിലിപ്പ് ദയാനന്ദ്‌റമ്പാന്‍, കത്രീഡല്‍ വികാരി ഫാദര്‍ ജോര്‍ജ് തോമസ്, ഫാദര്‍ ഗീവര്‍ഗീസ് വലിയചാങ്ങവീട്ടില്‍, ഫാദര്‍ വര്‍ഗീസ് കിഴക്കേക്കര, പി.ആര്‍.ഓ ഫാദര്‍ ബോവസ് മാത്യു, എന്നിവര്‍ ചേര്‍ന്ന് അറബ് വ്യവസായിയെ സ്വീകരിച്ചു.
കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ നിക്ഷേപ സാദ്ധ്യതകളെ കുറിച്ച് പഠിയ്ക്കുന്നതിന് വേണ്ടിയുള്ള 5 ദിവസത്തെ കേരള സന്ദര്‍ശനം ക്രമീകരിക്കുന്നത് വേള്‍ഡ് മലയാളി കൗണ്‍സില്‍ അജ്മാന്‍ പ്രൊവിന്‍സ് പ്രസിഡണ്ടും, അല്‍ മര്‍സൂഖി ഗ്രൂപ്പ് ബിസിനസ്സ് കണ്‍സല്‍ട്ടന്‍ണ്ടുമായ ഡയസ് ഇടിക്കുളയാണ്.
ഗള്‍ഫിലും ഇന്ത്യയിലും വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിയ്ക്കുന്ന മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അല്‍ മര്‍സൂഖി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ശ്ലാഖനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മലങ്കര കത്തോലിയ്ക്കാ സഭയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ കബറിടം സന്ദര്‍ശിച്ച് ആദരവുകളും അര്‍പ്പിച്ചു.