ബഷീര്‍ വടകര
ഷാര്‍ജ: യു.എ ഇ യുടെ വിവിധ എമിറേറ്റുകളില്‍ മൗലിദ് പാരായണവും അന്നദാനവും പ്രത്യേക പ്രാര്‍ത്ഥനകളുമായി ഇസ്ലാം മത വിശ്വാസികള്‍ നബിദിനം ആഘോഷിച്ചു. സമാധാനത്തിന്റെയും തൗഹീദിന്റെയും കാരുണ്യത്തിന്റെയും മഹാ സന്ദേശം ലോകത്തിനു നല്‍കിയ പുണ്യ പ്രവാചകന്‍ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12 ന് ലോകം മുഴുക്കെ നബി മൗലിദ് ദിനമായി ആചരിക്കുന്നത്.
ലോകത്തിനാകമാനം കാരുണ്യമായി പുണ്യ ജന്മംകൊണ്ട പ്രവാചക കീര്‍ത്തനം നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആരംഭിച്ചതാണ് അത് ലോകാവസാനം വരെ നിലനില്‍ക്കുന്ന ഒന്നുമാണ്. മനുഷ്യനിലെ ഭൗതികതയെ തളര്‍ത്തുകയും ആത്മീയതയെ വളര്‍ത്തുകയും ചെയ്യുക എന്നതാണ് ഇസ്ലാമികമായ ഇത്തരം ആഘോഷങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
അറബ് മാസം റബീഉല്‍ അവ്വല്‍ 12 നാണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമായ് ആഘോഷിക്കുന്നത്. മുഹമ്മദ് നബിയോടുള്ള ആദരസൂചികമായ് യു എ ഇ ഗവണ്‍മെന്റ് സെപ്റ്റംബര്‍ 15 പൊതു അവധി ദിനമായി പ്രഖ്യാപിച്ചിരുന്നു. മനവികതയുടെ ഏറ്റവും വലിയ സന്ദേശ വാഹകനായ മുഹമ്മദ് നബിയുടെ 1498 മത്തെ ജന്മദിനമാണ് ലോക മുസ്ലിമീങ്ങള്‍ ഭക്തി പൂര്‍വ്വം കൊണ്ടാടിയത്.
ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക് ദഅ് വ സെന്ററും എസ്‌കെഎസ്എസ്എഫ് ഷാര്‍ജയുടെയും സംയുക്ത നേതൃത്വത്തില്‍ മുബാറക്ക് സെന്ററില്‍ നടന്ന നബിദിന പരിപാടി എസ് കെ എസ് എസ് എഫ് നാഷണല്‍ പ്രസിഡണ്ട് ശുഹൈബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ഇന്ത്യന്‍ ഇസ്ലാമിക് ഷാര്‍ജ ദഅ് വ സെന്റര്‍ പ്രസിഡണ്ട് സുലൈമാന്‍ ഹാജി അധ്യക്ഷത വഹിച്ചു.ഹാഫിള് താഹാ സുബൈര്‍ ഹുദവി ദുആക്ക് നേതൃത്വം നല്‍കി. ഷാര്‍ജ എസ് കെ എസ് എസ് എഫ് പ്രസിഡണ്ട് ഷാഫി മാസ്റ്റര്‍ മൗലൂദിന് നേതൃത്വം നല്‍കി. ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക് ദഅ് വ സെന്റര്‍ ജനറല്‍ സിക്രട്ടറി അബ്ദുല്ല ചേളേരി സ്വാഗതവും എസ് കെ എസ് എസ് എഫ് ഷാര്‍ജ ജനറല്‍ സെക്രട്ടറി ഹക്കീം ടി.പി.കെ നന്ദിയും പറഞ്ഞു.