നന്ദിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്ര ജീവനക്കാരൻ മധുവിന് യാത്രയയപ്പ് നൽകി

യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അറയ്ക്കൽ ഉണ്ണികൃഷ്ണൻ മധുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഉപദേശക സമിതി സെക്രട്ടറി ടി. കെ. വേണുഗോപാൽ കർത്താ ക്ഷേത്രത്തിന്റെ ഉപഹാരം കൈമാറി. ചടങ്ങിൽ രാഘവൻ, ദേവസ്വം ഓഫീസർ പി. കെ. അഭിലാഷ്,

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-24 at 3.02.44 PM

ഫോട്ടോ ഒ. കെ. ശിവരാജൻ

തൃശൂർ: നന്ദിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ജീവനക്കാരൻ മധുവിന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ നിരവധി ഭക്തജനങ്ങളും സഹപ്രവർത്തകരും പങ്കെടുത്തു.

യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അറയ്ക്കൽ ഉണ്ണികൃഷ്ണൻ മധുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഉപദേശക സമിതി സെക്രട്ടറി ടി. കെ. വേണുഗോപാൽ കർത്താ ക്ഷേത്രത്തിന്റെ ഉപഹാരം കൈമാറി. ചടങ്ങിൽ രാഘവൻ, ദേവസ്വം ഓഫീസർ പി. കെ. അഭിലാഷ്, കുമരംചിറ മഠം നന്ദകുമാർ, ശിവദാസൻ, ചന്ദ്രൻ, ദാമോദരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.

ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങളിൽ മധു പുലർത്തിയിരുന്ന അർപ്പണബോധത്തെ ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു. ക്ഷേത്രം ജീവനക്കാരും ഉപദേശക സമിതി അംഗങ്ങളും ചേർന്നാണ് വിപുലമായ രീതിയിൽ ഈ സമ്മേളനം ആസൂത്രണം ചെയ്തത്.

കെ ആർ ആർ സുകുമാരൻ 

kerala